ആറന്മുളയിൽ, 13കാരിയെ അമ്മ സ്വന്തം കാമുകനു വിറ്റു..
13 വയസുള്ള മകളെ പണം വാങ്ങിയ ശേഷം അമ്മ അവരുടെ കാമുകനും അയാളുടെ സുഹൃത്തിനുമായി നല്‍കിയെന്ന് പോലീസ്. ആറന്മുളയിലാണ് ഞെട്ടിക്കുന്ന സംഭവം. പെണ്‍കുട്ടിയെ അമ്മ ഇവര്‍ക്കു വിറ്റതാണെന്നു പോലീസ് പറഞ്ഞു. അമ്മയ്ക്കെതിരേ പോലീസ് കേസെടുത്തു. ഇവരുടെ ഒപ്പമായിരുന്ന പെണ്‍കുട്ടിയെ മോചിപ്പിച്ചു. ഈ കേസിൽ ആരെയും ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ട്. ഏഴാം ക്ലാസ് വിദ്യര്‍ഥിനിയാണ് പെണ്‍കുട്ടി. അമ്മയുടെ കാമുകന് ടിപ്പര്‍ ലോറി ഡ്രൈവറാണ്.
Photo Courtesy : Google/ images are subject to copyright