സി.ബി.എസ്​.ഇ പന്ത്രണ്ടാം ക്ലാസ് പ്രഖ്യാപിച്ചു.

സി.ബി.എസ്​.ഇ പന്ത്രണ്ടാം ക്ലാസ് പ്രഖ്യാപിച്ചു.

സി.ബി.എസ്​.ഇ പന്ത്രണ്ടാം ക്ലാസ് പ്രഖ്യാപിച്ചു. ഉച്ച രണ്ടു മണിയോടെയാണ്​ ഫലം പ്രഖ്യാപിച്ചത്​. cbseresults.nic.in അല്ലെങ്കില്‍ cbse.gov.in എന്നീ വെബ്​സൈറ്റുകളിലൂടെ ഫലമറിയാം. ഉമാങ്​ (UMANG) ആപ്പ്​ വഴിയും ഡിജി ലോക്കര്‍ സംവിധാനത്തിലൂടെയും ഫലമറിയാനാകും. എസ്​.എം.എസ്​ സംവിധാനത്തിലൂടെയും ഫലമറിയാം.

10, 12 ക്ലാസ്​ ഫലപ്രഖ്യാപനത്തിന്​ മുന്നോടിയായി വിദ്യാര്‍ഥികള്‍ക്ക്​ റോള്‍ നമ്പര്‍ അറിയുന്നതിന്​ സി.ബി.എസ്​.ഇ സംവിധാനമൊരുക്കിയിരുന്നു. റോള്‍നമ്പർ അറിഞ്ഞാല്‍ മാത്രമേ വിദ്യാര്‍ഥികള്‍ക്ക്​ ഫലം അറിയാന്‍ സാധിക്കൂ. സി.ബി.എസ്​.ഇയുടെ ഔദ്യോഗിക വെബ്​സൈറ്റുകളായ cbse.nic.in അ​ല്ലെങ്കില്‍ cbse.gov.in ലൂടെ റോള്‍ നമ്പര്‍ അറിയാം. ഈ വെബ്​സൈറ്റിലെ ലിങ്കിലൂടെ പ്രവേശിച്ച്‌​ വ്യക്തിവിവരങ്ങള്‍ നല്‍കിയാല്‍ റോള്‍ നമ്പർ ലഭ്യമാകും. കോവിഡ്​ സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക്​ അഡ്​മിഷന്‍ ടിക്കറ്റ്​ ലഭിക്കുന്നതിന്​ മുൻപ് തന്നെ പരീക്ഷകള്‍ റദ്ദാക്കിയിരുന്നു.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.