ഇന്ത്യക്ക് അഭിമാനമുഹൂർത്തം , 49 കിലോഗ്രാം വിഭാഗം ഭാരോദ്വഹനത്തിൽ ചാനുവിന് വെള്ളി മെഡൽ.
ടോക്കിയോ ഒളിംപിക്സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ. 49 കിലോഗ്രാം വിഭാഗം ഭാരോദ്വഹനത്തിലെ ഉജ്വല പ്രകടനത്തോടെയാണു ചാനു ഇന്ത്യയുടെ അഭിമാനമായത്. 21 വർഷത്തിനു ശേഷമാണു ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ മെഡൽ നേട്ടം. സ്നാച്ചിൽ 84 കിലോഗ്രാമും 87 കിലോഗ്രാമും ഉയർത്തിയതിനു ശേഷം 89 കിലോഗ്രാം ഉയർത്താനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് ചാനു രണ്ടാം സ്ഥാനത്തിനർഹയായത്. ചൈനയുടെ ലോക ഒന്നാം നമ്പർ സിഹുയി ഹോയ്ക്കാണ് ഈ ഇനത്തിൽ സ്വർണം. 2000 ലെ സിഡ്നി ഒളിമ്പിക്സിൽ 69 കിലോ വിഭാഗത്തിൽ വെങ്കലം നേടിയ കർണ്ണം മല്ലേശ്വരിക്ക് ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ താരം ഭാരോദ്വഹനത്തിൽ മെഡൽ നേട്ടത്തിലെത്തുന്നത്.
Photo Courtesy : Google/ images are subject to copyright