കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്നും വായ്​പയെടുത്ത മുന്‍ പഞ്ചായത്ത്​ അംഗം ആത്മഹത്യ ചെയ്തു.

കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്നും വായ്​പയെടുത്ത മുന്‍ പഞ്ചായത്ത്​ അംഗം ആത്മഹത്യ ചെയ്തു.

കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്നും വായ്​പയെടുത്ത മുന്‍ പഞ്ചായത്ത്​ അംഗം ജീവനൊടുക്കി. പഞ്ചായത്ത്​ മുന്‍ അംഗമായിരുന്ന മുകുന്ദന്‍(59) ആണ്​ മരിച്ചത്​. 80 ലക്ഷം രൂപ വായ്​പയെടുത്ത മുകുന്ദന്​ ദിവസം ബാങ്കില്‍ നിന്നും ജപ്​തി നോട്ടീസ്​ ലഭിച്ചിരുന്നു. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ വായ്​പ നിക്ഷേപ തട്ടിപ്പുകേസിന്‍റെ അന്വേഷണം നടക്കുകയാണ്​. ബാങ്കില്‍ വ്യാപക ക്ര​മക്കേട്​ നടന്നിട്ടുണ്ടെന്നാണ്​ പ്രാഥമിക വിലയിരുത്തല്‍. അന്വേഷണം കഴിഞ്ഞ ദിവസം സംസ്​ഥാന ക്രൈംബ്രാഞ്ചിനു കൈമാറിയിരുന്നു. ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി സാം ജോണിന്‍റെ നേതൃത്വത്തിലാണ്​ അന്വേഷണം. പുതിയ എഫ്​.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്​ത്​ അന്വേഷണം ആരംഭിക്കാനാണ്​ നിര്‍ദേശം. ഈ സാഹചര്യത്തില്‍ ബാങ്കില്‍ നിന്നും വായ്​പയെടുത്തയാളുടെ ആത്​മഹത്യ ​നടക്കുന്നത്​. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും തട്ടിപ്പ് തടയാന്‍ പ്രത്യേക നിയമ നിര്‍മ്മാണത്തെ കുറിച്ച്‌ സഹകരണ വകുപ്പ് ആലോചിക്കുന്നുണ്ടെന്നും മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു.

Photo Courtesy : Google/ images are subject to copyright

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.