ടാറ്റ ടിയാഗോ സ്വന്തമാക്കിയയുടനെ അപകടം.. ഉടമയ്ക്കും മറ്റൊരാൾക്കും പരിക്ക്

ടാറ്റ ടിയാഗോ സ്വന്തമാക്കിയയുടനെ അപകടം.. ഉടമയ്ക്കും മറ്റൊരാൾക്കും പരിക്ക്

കാർ വാങ്ങി ഷോറൂമിൽ നിന്നു ഇറക്കിയപ്പോൾ തന്നെ അപകടത്തിൽപ്പെടുകയെന്നത് ആർക്കും ചിന്തിക്കാന്‍ പോലും സാധിക്കില്ല. ഹൈദരാബാദിലുള്ള കാർ ഉടമ ടാറ്റ ടിയാഗോ സ്വന്തമാക്കിയയുടനെ അപകടമുണ്ടായി. ഷോറൂമിന്റെ ഒന്നാം നിലയിൽ നിന്ന് താഴേക്ക് ഇറക്കാനുള്ള റാമ്പിലേക്ക് വാഹനം കയറ്റുന്നതിന് മുമ്പ് സെയിൽസ് എക്സിക്യൂട്ടീവ് കാര്യങ്ങൾ ഉടമയ്ക്ക് വിശദീകരിക്കുമ്പോഴാണ് അപകടം നടന്നത്. വാഹനം സ്റ്റാർട്ട് ചെയ്ത് ഉടമ ആക്സിലേറ്റർ ചവിട്ടുകയായിരുന്നു എന്നാണ് ഡീലർഷിപ്പ് അധികൃതർ പറയുന്നത്. പെട്ടെന്ന് മുന്നോട്ട് പോയ കാർ ഒന്നാം നിലയിൽ നിന്ന് താഴെ പാർക്ക് ചെയ്തിരുന്ന ഫോക്സ്‌വാഗൻ പോളോയുടെ മുകളിലേക്ക് പതിച്ചു.

താഴേ പാർക്ക് ചെയ്തിരുന്ന പോളോയിൽ ആളുകളാരും ഇല്ലാതിരുന്നതുകൊണ്ട് വൻ അപകടം ഒഴിവായി. തലകുത്തനെ മറിഞ്ഞ കാറിൽ ഉടമ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അപകടത്തിൽ ടിയാഗോ ഉടമയ്ക്കും ഷോറൂമിന്റെ പുറത്തുണ്ടായിരുന്ന ഒരാൾക്കും പരിക്കുകളേറ്റു.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.