കവിത ചൊല്ലി തീർത്ഥ വിവേക് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി

കവിത ചൊല്ലി തീർത്ഥ വിവേക് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി

തൃപ്പൂണിത്തുറ ശ്രീ ഗണപതി മഠത്തിൽ തീർത്ഥ വിവേക് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയത് കുഞ്ഞുണ്ണി മാഷിന്റെ 51 കവിതകൾ 22 മിനിട്ടു സമയത്തിൽ ചൊല്ലി തീർത്തതിനാണ്. ഹൈകോടതി അഭിഭാഷകനായ അഡ്വ . വിവേക് കെ വിജയന്റെയും ഭാരത മാതാകോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. സൗമ്യ വിവേകിന്റെയും മകളായ തീർത്ഥ തൃപ്പൂണിത്തുറ എൻ . എസ് .എസ് ഹയർ സെക്കൻഡറി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനി ആണ്. നിരവധി കുട്ടി അറിവുകളിലൂടെയും പുസ്തകപരിചയത്തിലൂടെയും കുട്ടിക്കഥ പറച്ചിലൂടെയും കുട്ടികൾക്കിടയിൽ ശ്രദ്ധനേടിയ ആറു വയസ്സുകാരി തീർത്ഥ വിവേക് തൻ്റെ കുട്ടി ചാനൽ തീർത്ഥ ടാൽക്സ് കിഡ്സ് ചാനലിലൂടെ കൊച്ചു കൂട്ടുകാർക്കായി കുട്ടികൾക്കായുള്ള കുട്ടി കഥകൾ, കവിതകൾ , പാചകം, പുസ്തക പരിചയം, കൊച്ചു കുട്ടികൾക്കായുളള പഠന വിഷയങ്ങളുടെ അവതരണം, പൊതു അറിവുകൾ എന്നിങ്ങനെ വിവിധ തലങ്ങളിൽ കുട്ടികൾക്ക് പ്രചോദനം നൽകുന്ന വീഡിയോസ് അവതരിപ്പിച്ചതിനോടൊപ്പം തന്നെ സുധമൂർത്തി, ശ്രീ ആനന്ദ് നീലകണ്ഠൻ, Dr. എ പി ജെ അബ്ദുൽ കലാം, റസ്കിൻ ബോണ്ട് എന്നിവരുടെ കുട്ടികളിൽ കൗതുകവും മൂല്യവും ഉണർത്തുന്ന ഗുണ പാഠകഥകൾ ഉൾപ്പെടുന്ന പുസ്തകങ്ങൾ അവതരിപ്പിച്ചു വരുന്നു തീർത്ഥ. തൻ്റെ ചാനലിൽ 100 മത്തെ എപ്പിസോഡിൽ ‘ശിവകാമിയുടെ ഉദയം ‘ എന്ന പുസ്തകം തൻറെ കൊച്ചു കൂട്ടുകാർക്കായി പരിചയപ്പെടുത്തിയത് രചയിതാവ് ശ്രീ ആനന്ദ് നീലകണ്ഠൻ അഭിനന്ദിച്ചത് മാധ്യമ ശ്രദ്ധ നേടിയിരുന്നു. വായനയെ ശക്തി പെടുത്തുവാനുള്ള ആശയങ്ങൾ പുതുമയോടെ കൂട്ടുകാർക്കു വേണ്ടി പരിചയപ്പെടുത്തുകയും ഒപ്പം തന്നെ വായനയെ ശക്തിപെടുത്താൻ കൂട്ടുകാരെ ശീലിപ്പിക്കുകയും സ്വയം ശീലിക്കുകയുമാണ് ആറു വയസ്സുകാരി കുട്ടി തീർത്ഥ.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.