ആരാധകരെ ഞെട്ടിച്ചുകൊണ്ട് അമീർഖാൻ – കിരൺ റാവു ദമ്പതികൾ വിവാഹമോചനം പ്രഖ്യാപിച്ചു…

ആരാധകരെ ഞെട്ടിച്ചുകൊണ്ട്  അമീർഖാൻ – കിരൺ റാവു ദമ്പതികൾ വിവാഹമോചനം പ്രഖ്യാപിച്ചു…

പ്രശസ്ത ബോളിവുഡ് താരം ആമിര്‍ ഖാനും ഭാര്യ കിരണ്‍ റാവുവും വിവാഹ മോചിതരായി. 15 വര്‍ഷമായി ഞങ്ങള്‍ ഒരുമിച്ച് ജീവിക്കുന്നു. വളരെ സന്തോഷത്തോടെയും ആനന്ദത്തോടെയുമായിരുന്നു ജീവിതം. പരസ്പരവിശ്വാസവും സ്‌നേഹവും ആദരവും നിറഞ്ഞതായിരുന്നു ഞങ്ങളുടെ ബന്ധം. എന്നാല്‍ ജീവിതത്തില്‍ പുതിയ തീരുമാനം എടുക്കാനുള്ള സമയമായിരിക്കുകയാണിപ്പോൾ. കുറച്ച് കാലം മുമ്പ് തന്നെ വിവാഹ ബന്ധം വേര്‍പിരിയാന്‍ ആലോചിച്ചിരുന്നു. ഇപ്പോള്‍ ആ തീരുമാനം ഔദ്യോഗികമായിരിക്കുന്നു. എന്നാല്‍ മകന്‍ ആസാദിന്റെ കാര്യത്തില്‍ ഞങ്ങള്‍ ഇരുവര്‍ക്കും തുല്യ പങ്കാളിത്തവും ഉത്തരവാദിത്തവുമാണുണ്ടാകുക. ഞങ്ങളിരുവര്‍ക്കുമൊപ്പം അവന്‍ ജീവിക്കുമെന്നും ആമിര്‍-കിരണ്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.