താനുമായുള്ള വിവാഹ ബന്ധം നിയമപരമായി വേര്‍പിരിയാതെയാണ് നടന്‍ മുകേഷ് മേതില്‍ ദേവികയെ വിവാഹം ചെയ്തതെന്ന് ആദ്യ ഭാര്യയും നടിയുമായ സരിത.

താനുമായുള്ള വിവാഹ ബന്ധം നിയമപരമായി വേര്‍പിരിയാതെയാണ് നടന്‍ മുകേഷ് മേതില്‍ ദേവികയെ വിവാഹം ചെയ്തതെന്ന് ആദ്യ ഭാര്യയും നടിയുമായ സരിത.

താനുമായുള്ള വിവാഹ ബന്ധം നിയമപരമായി വേര്‍പിരിയാതെയാണ് നടന്‍ മുകേഷ് മേതില്‍ ദേവികയെ വിവാഹം ചെയ്തതെന്ന് ആദ്യ ഭാര്യയും നടിയുമായ സരിത. ഇതു മാത്രമാണ് ഇപ്പോള്‍ തന്റെ പ്രതികരണമെന്നും സരിത പറഞ്ഞു. വര്‍ഷങ്ങളായി യുഎഇയിലെ റാസല്‍ഖൈമയിലാണ് സരിത താമസിക്കുന്നത്.

ഭാര്യ നിലവിലിരിക്കെ മുകേഷ് മറ്റൊരു വിവാഹം ചെയ്തതിനെതിരെ സരിത നല്‍കിയ കേസ് കൊച്ചി കുടുംബ കോടതിയുടെ പരിഗണനയിലാണ്. ഇതില്‍ നടപടിയുണ്ടായില്ല. 2016 ല്‍ മുകേഷ് കൊല്ലത്ത് നിന്ന് ഇടതുപക്ഷ സ്വതന്ത്രനായി നിയമസഭയിലേക്ക് മത്സരിക്കാനൊരുങ്ങിയപ്പോള്‍ മുകേഷിന്റെ ദുഃസ്വഭാവം സംബന്ധിച്ച്‌ സരിത പ്രതികരിച്ചിരുന്നു. മുകേഷ് കടുത്ത മദ്യപനാണെന്നും അന്യ സ്ത്രീകളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നിരുന്നതായും അന്ന് സരിത ആരോപിച്ചിരുന്നു. 1988 ലായിരുന്നു മുകേഷ് – സരിത വിവാഹം. ശ്രാവണ്‍ ബാബു, തേജസ് ബാബു എന്നിവരാണ് മക്കള്‍. ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ സ്വദേശിനിയായ സരിത വിവിധ ഇന്ത്യന്‍ ഭാഷകളിലായി 160ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.