2022-ന്റെ മൂന്നാം പാദത്തോടെ ചന്ദ്രയാന്‍ 3 വിക്ഷേപിക്കാൻ തയ്യാറെടുത്ത് ഐ.എസ്.ആര്‍.ഒ.

2022-ന്റെ മൂന്നാം പാദത്തോടെ ചന്ദ്രയാന്‍ 3 വിക്ഷേപിക്കാൻ  തയ്യാറെടുത്ത് ഐ.എസ്.ആര്‍.ഒ.

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ നീണ്ടുപോയ 2022-ന്റെ മൂന്നാം പാദത്തോടെ ചന്ദ്രയാന്‍ 3 വിക്ഷേപിക്കാന്‍ തയ്യാറെടുത്ത് ഐ.എസ്.ആര്‍.ഒ. ചന്ദ്രയാന്‍ 3 ദൗത്യനടപടികള്‍ പുരോഗമിക്കുകയാണെന്ന് പുതിയ സമയക്രമം പുറത്തുവിട്ടുകൊണ്ട് ശാസ്ത്ര-സാങ്കേതിക മന്ത്രി ഡോ. ജിതേന്ദ്ര സിങ് വ്യക്തമാക്കി .

ചന്ദ്രയാന്‍ 3 ഈ വര്‍ഷം വിക്ഷേപിക്കാനായിരുന്നു നേരത്തേ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ കോവിഡ് മഹാമാരിയും ലോക്ക്ഡൗണുമാണ് ചന്ദ്രയാന്‍ 3 വിക്ഷേപിക്കാന്‍ വൈകിയതിന് കാരണം. ലോക്ഡൗണ്‍ കാലയളവില്‍ വീട്ടിലിരുന്ന് ചെയ്യാന്‍ സാധ്യമായതെല്ലാം ചെയ്തിരുന്നതായി ബഹിരാകാശ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.ചന്ദ്രയാന്‍ 2-നോട് സമാനമായ രൂപരേഖയായിരിക്കും ചന്ദ്രയാന്‍ 3-ക്കും . എന്നാല്‍, ഇതിന് പുതിയ ഓര്‍ബിറ്റര്‍ ഉണ്ടായിരിക്കില്ല. 2022-ഓടെ ചന്ദ്രയാന്‍ 3 ലോഞ്ച് ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഐ.എസ്.ആര്‍.ഒ. മേധാവി കെ.ശിവന്‍ ഫെബ്രുവരി തുടക്കത്തില്‍ അറിയിച്ചിരുന്നു .ചാന്ദ്രദൗത്യം അടക്കം ഐ.എസ്.ആര്‍.ഒയുടെ നിരവധി പദ്ധതികളെ കോവിഡ് 19-നെ തുടര്‍ന്നുണ്ടായ ലോക്ഡൗണ്‍ ബാധിച്ചതായാണ് റിപ്പോര്‍ട്ട്.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.