കൈക്കൂലി വാങ്ങുന്നതിനിടെ കടുത്തുരുത്തി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ അറസ്റ്റില്‍.
കൈക്കൂലി വാങ്ങുന്നതിനിടെ കടുത്തുരുത്തി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ അറസ്റ്റില്‍. വേഷം മാറിയെത്തിയ വിജിലന്‍സ് സംഘമാണ് എസ്ഐ കെ.എ അനില്‍കുമാറിനെ അറസ്റ്റ് ചെയ്തത്.
വിവാഹമോചനത്തിന് ശേഷം കുട്ടിയെ വിട്ടു കിട്ടുന്നതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തര്‍ക്കം പരിഹരിക്കാന്‍ അനില്‍കുമാര്‍ കൈക്കൂലി ആവശ്യപ്പെട്ടു എന്ന യുവാവിന്റെ പരാതിയിലാണ് അറസ്റ്റ്. വിജിലന്‍സ് നല്കിയ നോട്ടുകളാണ് പരാതിക്കാരന് അനില്‍കുമാറിന് കൈമാറിയത്. കടുത്തുരുത്തി പൊലീസ് സ്റ്റേഷന് സമീപം ഉച്ചയ്ക്ക് പന്ത്രണ്ടേമുക്കാലോടെ കാറില്‍വച്ച് ഇയാള്‍ യുവാവില്‍നിന്നു തുക കൈപ്പറ്റി. ഇതോടെ വേഷം മാറി സമീപത്ത് നിന്നിരുന്ന വിജിലന്‍സ് സംഘം ഇയാളെ ഉടന്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. എസ്ഐ മാതാപിതാക്കളെ പലതവണ അനാവശ്യമായി സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നും സഹികെട്ടാണ് പരാതിപ്പെട്ടതെന്നും പരാതിക്കാരനായ യുവാവ് വെളിപ്പെടുത്തി.
Photo Courtesy : Google/ images are subject to copyright