സിയാൽ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് എന്ന കമ്പനിയും ചില യാഥാർഥ്യങ്ങളും

സിയാൽ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് എന്ന കമ്പനിയും ചില യാഥാർഥ്യങ്ങളും

ഇരുപത് വർഷക്കാലം സിയാലിൻ്റെ എംഡിയായിരുന്ന വി ജെ കുര്യൻ ഈ അടുത്തിടെ തൽസ്ഥാനത്തുനിന്നും സ്ഥാനമൊഴിയുകയും അധികാരമോഹം കൈവിടാതെ, തൻറെ സ്തുതിപാടകരെയും വിശ്വസ്തരെയും ഉൾക്കൊള്ളിച്ച് രൂപം കൊടുത്ത കമ്പനിയാണ് സിയാൽ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്.
പ്രശസ്തനും മിടുക്കനുമായ മാധ്യമപ്രവർത്തകൻ ശ്രീ അനിൽ നമ്പ്യാരുടെ ഫേസ് ബുക്ക് പോസ്റ്റ് ചില യാഥാർഥ്യങ്ങളിലേക്ക് വിരൽചൂണ്ടുന്നു.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം ..

സിയാലിൽ (CIAL) നിന്നും രണ്ട് മാസം മുമ്പ്
വിരമിച്ച വി ജെ കുര്യൻ തന്നെയാണോ
ഇപ്പൊഴും അതിൻ്റെ മാനേജിംഗ് ഡയറക്ടർ?
2016 ൽ അഡീഷണൽ ചീഫ് സെക്രട്ടറിയായി വിരമിച്ചിട്ടും ഇദ്ദേഹത്തിന് അഞ്ച് വർഷത്തേക്ക് കൂടി സിയാൽ എംഡിയായി തുടരാൻ സർക്കാർ അനുമതി നൽകുകയായിരുന്നു.
വി ജെ കുര്യന് പകരക്കാരനായി എസ് സുഹാസ് ചുമതലയേറ്റെടുത്തെങ്കിലും ഫലത്തിൽ കുര്യൻ തന്നെയാണത്രെ എംഡി !!!
മാത്രമല്ല സിയാൽ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് എന്നൊരു ഉപകമ്പനി രൂപീകരിച്ച്
ബന്ധുക്കൾക്കും തത്പരകക്ഷികൾക്കും ലക്ഷക്കണക്കിന് രൂപ
ശമ്പളം നൽകി കുടിയിരുത്തി കുര്യൻ സർക്കാറിനെ ഊറ്റിക്കൊണ്ടിരിക്കുകയാണെന്നും ആക്ഷേപമുണ്ട്.
വി ജെ കുര്യനെതിരെ ഇതിനകം നിരവധി
ആരോപണങ്ങൾ ഉയർന്നിട്ടുണ്ടെങ്കിലും
അതിലേക്കൊന്നും അന്വേഷണങ്ങളെത്താറില്ല.
ഇരുപത് വർഷമാണ് അദ്ദേഹം സിയാലിൻ്റെ
എംഡിയായിരുന്നത് !!!
കുര്യനില്ലെങ്കിലെന്താ സിയാൽ പ്രവർത്തിക്കില്ലേ?
കുര്യൻ്റെ അപദാനങ്ങൾ വാഴ്ത്തിപ്പാടി അദ്ദേഹം വികസന നായകനാണെന്ന് സ്ഥാപിക്കുന്ന തലത്തിലേക്ക് അദ്ദേഹത്തിൻ്റെ അനുഗ്രഹാശിസ്സുകളോടെ പി ആർ വർക്കും പൊടിപൊടിച്ചു.
കിട്ടിയ തക്കം നോക്കി കുര്യൻ അദ്ദേഹത്തിൻ്റേതായ ഒരു ബിസിനസ്സ് സാമ്രാജ്യം പടുത്തുയർത്തി.
അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങളിൽ കഴമ്പുണ്ടെന്നാണ്
ചില രേഖകൾ വിളിച്ചുപറയുന്നത്.
ദ സൊ കോൾഡ് വികസന ശില്പിക്കെതിരെ
എന്തായാലും സർക്കാർ അന്വേഷണത്തിന്
തുനിയില്ല.
സ്വന്തം നിലയ്ക്കൊന്ന് നോക്കട്ടെ.

https://www.facebook.com/130192190395427/posts/4352097454871525/

Photo Courtesy : Google/ images are subject to copyright        

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.