ഡബ്ല്യുഐപിആര്‍ എട്ടിന് മുകളിലുള്ള 566 വാര്‍ഡുകള്‍ അടച്ചിടുന്നു.
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഡബ്ല്യുഐപിആര്‍ എട്ടിന് മുകളിലുള്ള 566 വാര്‍ഡുകള്‍ അടച്ചിടുന്നു. 85 പഞ്ചായത്തുകളിലായി 566 വാര്‍ഡുകളാണ് അടച്ചിടുന്നത്. രോഗവ്യാപനം കൂടുതലുള്ള മലപ്പുറം, പാലക്കാട് ജില്ലകളിലാണ് ഏറ്റവും അധികം വാര്‍ഡുകള്‍ അടച്ചിടുന്നത്. മലപ്പുറത്ത് 171 വാർഡുകളും പാലക്കാട് 102 വാര്‍ഡുകലും അടച്ചിടേണ്ടി വരും. ഇടുക്കിയില്‍ ഒറ്റ വാര്‍ഡുകളിലും അടച്ചിടല്‍ ഇല്ല. തിരുവനന്തപുരത്ത് ആറ് വാര്‍ഡുകള്‍ അടച്ചിടും. നേരത്തെ ഡബ്ല്യുഐപിആര്‍ മാനദണ്ഡം പത്തായിരുന്നപ്പോള് 266 വാര്‍ഡുകളാണ് അടച്ചിട്ടിരുന്നത്.
Photo Courtesy : Google/ images are subject to copyright