താലിബാന്‍, ഗസ്നി പിടിച്ചെടുത്തെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

താലിബാന്‍, ഗസ്നി പിടിച്ചെടുത്തെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

അഫ്ഗാനിസ്ഥാനിലെ തന്ത്രപ്രധാനമായ ഗസ്നിയും താലിബാന്‍ പിടിച്ചെടുത്തെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. കാബൂളില്‍ നിന്ന് 150 കിലോമീറ്റര്‍ മാത്രം അകലെയാണ് ഭീകരര്‍ ഇപ്പോള്‍ നിലയുറപ്പിച്ചിരിക്കുന്ന ഇടം. ഗസ്നിയിലെ പ്രധാന ഓഫീസുകളായ ഗവര്‍ണറുടെ ഓഫീസ്, പോലീസ് ആസ്ഥാനം, ജയില്‍ എന്നിവയുടെ നിയന്ത്രണം ഭീകരര്‍ ഏറ്റെടുത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാര്‍ സെന്‍ട്രല്‍ ജയില്‍ താലിബാന്‍ പിടിച്ചെടുത്തിരുന്നു. ജയിലിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ ഭീകരര്‍ക്ക് മുന്നില്‍ കീഴടങ്ങി. കുറ്റവാളികളെ തുറന്ന് വിടുകയും ചെയ്തു. ജയിലിലെ കുറ്റവാളികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാസം ഭീകരര്‍ കാണ്ഡഹാര്‍ ജയിലിലെത്തിയിരുന്നു. മൂവായിരത്തിലേറെ ഭീകരരാണ് ഇവിടെയുണ്ടായിരുന്നത്. ഇതിന് മുന്‍പ് 2008, 2011 വര്‍ഷങ്ങളിലും ഭീകരര്‍ ജയില്‍ പിടിച്ചെടുത്തു തടവുപുള്ളികളെ തുറന്നുവിട്ടിരുന്നു. അഫ്ഗാനിസ്ഥാന്റെ 65 ശതമാനം പ്രദേശങ്ങളും താലിബാന്റെ നിയന്ത്രണത്തിലാണെന്ന് യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി വ്യക്തമാക്കിയിരുന്നു. 30 ദിവസങ്ങള്‍ക്കകം അഫ്ഗാന്‍ തലസ്ഥാനമായ കാബൂള്‍ താലിബാന്‍ വളയാമെന്നും 90 ദിവസത്തിനകം കാബൂളില്‍ ഭരണ പിടിച്ചെടുത്തേക്കാമെന്നും അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം നേരത്തെ അമേരിക്കയുടെ പ്രതിരോധ വിഭാഗത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. നിലവില്‍ രാജ്യത്തെ പതിനൊന്നോളം പ്രവിശ്യകളിലെങ്കിലും ഭീകരര്‍ നേരിട്ട് ഭരണം നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇന്ത്യ അഫ്ഗാനിസ്ഥാന്‍ സര്‍ക്കാരിന് മുന്‍പ് സമ്മാനിച്ച റഷ്യന്‍ നിര്‍മ്മിത യുദ്ധ ഹെലികോപ്ടര്‍ താലിബാന്‍ പിടിച്ചെടുത്തു. എം ഐ 24 ഹെലികോപ്ടറിന് മുന്നില്‍ ഭീകരര്‍ നില്‍ക്കുന്ന ചിത്രം മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇന്ത്യ നല്‍കിയ ഹെലികോപ്ടറിന്റെ നിയന്ത്രണം തങ്ങള്‍ ഏറ്റെടുത്തതായി ഭീകരര്‍ അവകാശപ്പെടുന്നുണ്ട്. എന്നാല്‍ ഫോട്ടോകളില്‍ കാണുന്ന ഹെലികോപ്ടറില്‍ പറക്കാന്‍ സഹായിക്കുന്ന ബ്ലേഡുകള്‍ കാണാനാവുന്നില്ല. ഭീകരരുടെ ആക്രമണം മുന്‍കൂട്ടി കണ്ട് റോട്ടര്‍ ബ്ലേഡുകള്‍ അഫ്ഗാന്‍ സൈന്യം നേരത്തേ നീക്കം ചെയ്തതായിട്ടാണ് സൂചന. ഇതിനാല്‍ തന്നെ താലിബാൻ വൈമാനികരെ കൊണ്ട് വന്നാലും ഹെലികോപ്ടര്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. ഇതിന് പുറമേ മറ്റു സാങ്കേതികതകരാറുകള്‍ ഹെലികോപ്ടറിന് വരുത്തിയിട്ടാവും അഫ്ഗാന്‍ സൈന്യം പിന്മാറിയതെന്നും സൂചനകളുണ്ട്.

Photo Courtesy : Google/ images are subject to copyright        

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.