ബ്രോ ഡാഡി സിനിമയുടെ പുതിയ വിശേഷങ്ങൾ പങ്കുവച്ച് പൃഥ്വിരാജ് സുകുമാരൻ.
എക്കാലത്തെയും ഏറ്റവും മികച്ച നടനെയും ഏറ്റവും മികച്ച അമ്മയെയും ഒരേ ഫ്രെയിമിൽ സംവിധാനം ചെയ്യാൻ കഴിഞ്ഞ സന്തോഷ വാർത്ത പങ്കുവച്ച് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ. മോഹൻലാലും പൃഥ്വിരാജും അച്ഛനും മകനുമായാണ് ബ്രോ ഡാഡിയിൽ എത്തുന്നതെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് പൃഥ്വി സോഷ്യൽ മീഡിയയിൽ ഈ വാർത്ത പങ്കുവച്ചത്. ചിത്രത്തിന് നൽകിയിരിക്കുന്ന അടിക്കുറിപ്പിൽ സിനിമയിൽ മോഹൻലാലിന്റേയും പൃഥ്വിരാജിന്റേയും അമ്മ വേഷത്തിലാണ് മല്ലിക സുകുമാരൻ അഭിനയിക്കുന്നതെന്നാണ് ലഭിക്കുന്ന സൂചനകള്‍.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona