“അമ്പലമുക്കിലെ വിശേഷങ്ങളുടെ” ഫസ്റ്റ് വീഡിയോ സോങ് പുറത്തു വിട്ട് ഗോകുൽ സുരേഷും ജയറാം കൈലാസും.
ചാന്ദ് ക്രീയേഷന്സിന്റെ ബാനറിൽ ജെ ശരത്ചന്ദ്രൻ നായർ നിർമ്മിച്ച് ഉമേഷ് കൃഷ്ണൻ കഥയും തിരക്കഥയും എഴുതി ജയറാം കൈലാസ് സംവിധാനം ചെയ്യുന്ന “അമ്പലമുക്കിലെ വിശേഷങ്ങൾ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് വീഡിയോ സോങ് മനോരമ മ്യൂസിക് ഇന്ന് പുറത്തിറക്കി . ഗോകുൽ സുരേഷ് പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ ലാൽ ,ധർമജൻ ബോൾഗാട്ടി , മേജർ രവി , ഗണപതി , ബിജുക്കുട്ടൻ , സുധീർ കരമന , അനീഷ് ജീ മേനോനും , മറീനാ മൈകിൾ കുരിശിങ്കൽ , ഇഷ്ണി , ഷെഹീൻ സിദ്ധിഖ് എന്നിവരും പ്രാധാന വേഷത്തിൽ എത്തുന്നു .ചിത്രത്തിൽ നായകൻ ഗോകുൽ കൂട്ടുകാരും നാട്ട് നന്മക്കായി ചെയ്യുന്ന കുറച്ചു രംഗങ്ങൾ ആണ് സോങ്ങിൽ ഉടനീളം കാണാൻ കഴിയുന്നത് , പാലക്കാടിന്റെ മനോഹാരിത പാട്ടിനെ കൂടുതൽ ഭംഗി ഉള്ളതാക്കുന്നു . ബി കെ ഹരിനാരായണൻ രചനയും , രഞ്ജിൻ രാജ് സംഗീതവും നിർവഹിച്ചിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് , സന്നിധാനന്ദൻ ആണ് .
മനോജ് ഗിന്നസ്സ്, ഹരികൃഷ്ണന്,മുരളി ചന്ദ്, ഷാജു ശ്രീധര്‍,നോബി, ഉല്ലാസ് പന്തലം,അസീസ് വോഡാഫോണ്‍,സുനില്‍ സുഖദ,അനീഷ് ജി മേനോന്, കൂട്ടിയ്ക്കല്‍ ജയചന്ദ്രന്,ഇഷ്നി, മറീന മെെക്കിള്‍,സോനാ നായര്‍, ശ്രേയാണി, ബിനോയ് ആന്റണി, വനിത കൃഷ്ണചന്ദ്രന്, സുജാത മഠത്തില്‍, അശ്വനി, സൂര്യ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങള്‍.
ചിത്രത്തിന്റെ ഛായാഗ്രഹണം അബ്ദുള്‍ റഹീം നിര്‍വ്വഹിക്കുന്നു.
കോ പ്രൊഡ്യുസര്‍-മുരളി ചന്ദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ഭാരത് ചന്ദ്,
സംഗീതം- അരുള്‍ ദേവ്, രഞ്ജിന് രാജ്. ക്രിയേറ്റീവ് സപ്പോർട്ട് -ജോഷ് ,
എഡിറ്റര്‍-രഞ്ജന്‍ എബ്രാഹം,സൗണ്ട്-വിനോദ് ലാല്‍ മീഡിയ,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona