2020 ലെ സംസ്ഥാന ടെലിവിഷന്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.

2020 ലെ സംസ്ഥാന ടെലിവിഷന്‍ പുരസ്കാരങ്ങള്‍  പ്രഖ്യാപിച്ചു.

2020 ലെ സംസ്ഥാന ടെലിവിഷന്‍ പുരസ്കാരങ്ങള്‍ സാംസ്കാരിക മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിച്ചു. മികച്ച നടിയായി അശ്വതി ശ്രീകാന്തിനേയും നടനായി ശിവജി ഗുരുവായൂരിനേയും തെരഞ്ഞെടുത്തു. ഫ്ളവേഴ്സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം സീരിയലിലെ അഭിനയത്തിനാണ് അശ്വതിക്ക് അവാര്‍ഡ്. ഫ്ളവേഴ്സിലെ ‘കഥയറിയാതെ’ എന്ന പരമ്പരയാണ് ശിവജിക്ക് അവാര്‍ഡ് നേടികൊടുത്തത്.
മികച്ച രണ്ടാമത്തെ നടിയായി ശാലു കുര്യന്‍ (അക്ഷരത്തെറ്റ്) തിരഞ്ഞെടുക്കപ്പെട്ടു. മികച്ച രണ്ടാമത്തെ നടനുള്ള പുരസ്കാരം നേടിയത് ‘ചക്കപ്പഴം’ സീരിയലിലെ റാഫിയാണ്. മഴവില്‍ മനോരമയിലെ ‘മറിമായ’മാണ് മികച്ച ഹാസ്യ പരിപാടി. ദൂരദര്‍ശനിലെ സൗമ്യം, ശ്രീത്വം, ഭാവദ്വയം എന്ന പരിപാടിയുടെ അവതാരക രാജശ്രീ വാര്യര്‍ മികച്ച അവതരണത്തിനുള്ള പുരസ്കാരം നേടി. ഏഷ്യാനെറ്റ് ന്യൂസിലെ ബാബു രാമചന്ദ്രനാണ് മികച്ച​ അവതാരകന്‍ . മികച്ച അവതാരകന്‍/ഇന്റര്‍വ്യൂവര്‍ പുരസ്കാരം ട്വന്റിഫോര്‍ ന്യൂസിന്റെ എക്സിക്യൂട്ടീവ് എഡിറ്റര്‍ കെ ആര്‍ ഗോപീകൃഷ്ണനും വാര്‍ത്താ അവതാരകയ്ക്കുള്ള അവാര്‍ഡ് ന്യൂസ് 18ലെ രേണുജ എന്‍ ജിയും മികച്ച കമന്റേറ്റര്‍ അവാര്‍ഡ് ഏഷ്യാനെറ്റ് ന്യൂസിലെ സി അനൂപും നേടി.

Photo Courtesy : Google/ images are subject to copyright 

കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona                  

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.