ഓഹരി വിപണിയില്‍ റെക്കോഡ് നേട്ടം തുടരുന്നു.
കഴിഞ്ഞ ദിവസം മുതല്‍ ഓഹരി വിപണിയില്‍ റെക്കോഡ് നേട്ടം തുടരുന്നു. സെന്‍സെക്സ് 392 പോയന്റ് ഉയര്‍ന്ന് 59,533ലും നിഫ്റ്റി 103 പോയന്റ് നേട്ടത്തില്‍ 17,732ലുമാണ് വ്യാപാരം ആരംഭിച്ചത്. വിദേശ നിക്ഷേപകരോടൊപ്പം ആഭ്യന്തര നിക്ഷേപകരും വിപണിയില്‍ സജീവമായി ഇടപെട്ടതാണ് ഓഹരി വിപണിയിലും പ്രതിഫലിച്ചത്. ഐടിസി, ബജാജ് ഫിനാന്‍സ്, ഭാരതി എയര്‍ടെല്‍, മാരുതി സുസുകി, ടൈറ്റാന്‍ കമ്ബനി, ഐഷര്‍ മോട്ടോഴ്സ്, കൊട്ടക് മഹീന്ദ്ര, ടിസിഎസ്, അദാനി പോര്‍ട്സ്, സിപ്ല, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. ഹിന്‍ഡാല്‍കോ, കോള്‍ ഇന്ത്യ, ടാറ്റ സ്റ്റീല്‍, എന്‍ടിപിസി, തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. ഐടി, ഫാര്‍മ , നിഫ്റ്റി ബാങ്ക്, ഓട്ടോ, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, എഫ്എംസിജി, തുടങ്ങിയ സെക്ടറുകളാണ് നേട്ടത്തില്‍. അതെ സമയം മീഡിയ, മെറ്റല്‍ സൂചികകള്‍ നഷ്ടത്തിലുമാണ്. 5,344 കോടി രൂപയാണ് മൂന്ന് ദിവസത്തിനിടെ വിദേശ നിക്ഷേപകര്‍ രാജ്യത്തെ വിപണിയിലിറക്കിയത്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona