മാരകമയക്കുമരുന്നുമായി യുവാവ് അറസ്റ്റില്.
സ്കൂട്ടറില് കടത്തുകയായിരുന്ന എം.ഡി.എം.എ.യും ചരസുമായി യുവാവ് അറസ്റ്റില്. മധൂര് ചെട്ടുംകുഴി ഹിദായത്ത് നഗറിലെ അബ്ദുള് റഹ്മാനെ (34) ആണ് ഡിവൈ.എസ്.പി. പി. ബാലകൃഷ്ണന് നായരുടെ നേതൃത്വത്തിലുളള പോലീസ് സംഘം അറസ്റ്റ്ചെയ്തത്. പേഴ്സില് സൂക്ഷിച്ചിരുന്ന 2.31 ഗ്രാം എം.ഡി.എം.എ.യും 34.15 ഗ്രാം ചരസുമാണ് പിടിച്ചത്. ഇയാള്ക്കെതിരേ കാസര്കോട് ടൗണ്, വിദ്യാനഗര് എന്നിവിടങ്ങളില് നേരത്തേയും ലഹരികടത്തുമായി ബന്ധപ്പെട്ടുള്ള കേസുണ്ടെന്ന് പോലീസ് പറഞ്ഞു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

