കെ.എസ്.ആർ.ടി.സിയുടെ ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങളിൽ ബിവറേജസ് കോർപ്പറേഷൻ ഔട്ട്ലെറ്റുകൾ പ്രവർത്തനം ആരംഭിക്കും.

കെ.എസ്.ആർ.ടി.സിയുടെ ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങളിൽ ബിവറേജസ് കോർപ്പറേഷൻ ഔട്ട്ലെറ്റുകൾ പ്രവർത്തനം ആരംഭിക്കും.

കെ.എസ്.ആർ.ടി.സിയുടെ സ്ഥലത്ത് ബിവറേജസ് കോർപ്പറേഷൻ ഔട്ട്ലെറ്റുകൾ ആരംഭിക്കുന്നതിനുള്ള നീക്കവുമായി സർക്കാർ മുന്നോട്ട്. എന്നാൽ കെ.എസ്.ആർ.ടി.സി ഡിപ്പോകളിലായിരിക്കില്ല ഔട്ട്ലെറ്റുകൾ പ്രവർത്തിക്കുക. കെ.എസ്.ആർ.ടി.സിയുടെ ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങളിലായിരിക്കും പ്രവർത്തനം.

സി.എം.ഡി ബിജു പ്രഭാകർ യൂണിയൻ നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് ഇത്തരത്തിൽ 16 സ്ഥലങ്ങൾ വിട്ടുനൽകാൻ തീരുമാനമായത്. ഔട്ട്ലെറ്റുകൾ ഡിപ്പോകളിലും കോംപ്ലക്സുകളിലും ആരംഭിക്കുന്നതിനെതിരേ വ്യാപകമായി വിമർശനമുയർന്നിരുന്നു. എന്നാൽ കെ.എസ്.ആർ.ടി.സിക്ക് വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും ഇത്തരം നടപടികൾ ആവശ്യമാണെന്നും സി.എം.ഡി ചർച്ചയിൽ അറിയിച്ചു.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.