കൊല്ലത്ത് ഫ്ലാറ്റ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് പാര്‍ട്ടി; ഒരു യുവതി ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍ .
കൊല്ലത്ത് ഫ്ലാറ്റ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് പാര്‍ട്ടി നടത്തിയ കേസിൽ ഒരു യുവതി ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റിലായി. മറ്റ് നാല് പേര്‍ക്കെതിരെ എക്സൈസ് കേസെടുത്തു. പേരയം സ്വദേശിനി ലീന, കിളികൊല്ലൂര്‍ സ്വദേശി ശ്രീജിത്ത്, ആശ്രാമം സ്വദേശി ദീപു, കാവടിപ്പുറം സ്വദേശി ദീപു എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ലീന നഗരത്തിലെ പ്രധാന ലഹരി വ്യാപാരിയാണെന്ന് എക്സൈസ് അറിയിച്ചു. ഒരാള്‍ എക്സൈസിനെ കണ്ട് ഫ്ളാറ്റിന്റെ മുകള്‍ നിലയില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ് ചിത്സയിലാണ്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൽ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona