പുതിയ അഫ്ഗാൻ സർക്കാരിൽ പ്രതിരോധ മന്ത്രിയാവുന്നത് കാണ്ഡഹാർ വിമാന റാഞ്ചൽ ആസൂത്രണം ചെയ്തയാളുടെ മകൻ.

പുതിയ അഫ്ഗാൻ സർക്കാരിൽ പ്രതിരോധ മന്ത്രിയാവുന്നത് കാണ്ഡഹാർ വിമാന റാഞ്ചൽ ആസൂത്രണം ചെയ്തയാളുടെ മകൻ.

താലിബാൻ നേതൃത്വത്തിലുള്ള പുതിയ അഫ്ഗാൻ സർക്കാരിൽ പ്രതിരോധ മന്ത്രിയാവുന്നത് കാണ്ഡഹാർ വിമാന റാഞ്ചൽ ആസൂത്രണം ചെയ്തയാളുടെ മകൻ. 1999ൽ ഇന്ത്യൻ എയർലൈൻസിന്റെ ഐസി -814 വിമാനം റാഞ്ചലിന്റെ സൂത്രധാരനും താലിബാൻ സ്ഥാപക നേതാവുമായ മുല്ല ഒമറിന്റെ മകൻ മുല്ല മുഹമ്മദ് യാക്കൂബ് ആണ് താലിബാൻ സർക്കാരിലെ പ്രതിരോധ മന്ത്രി.

യാക്കൂബിനെ കൂടാതെ ഐക്യരാഷ്ട്രസഭയുടെ ആഗോള തീവ്രവാദികളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള സിറാജുദ്ദീൻ ഹഖാനി, മുല്ല ഹസ്സൻ അഖുണ്ട് തുടങ്ങിയവരും പുതിയ സർക്കാരിൻറെ ഭാഗമാണ്. പാകിസ്താൻ പിന്തുണയ്ക്കുന്ന അഫ്ഗാനിസ്ഥാനിലെ സജീവ തീവ്രവാദി വിഭാഗമായ ഹഖാനി നെറ്റ് വർക്കിന്റെ സ്വാധീനം വെളിവാക്കുന്നതാണ് പുതിയ സർക്കാരിലെ അംഗങ്ങളുടെ നിയമനങ്ങൾ.

Photo Courtesy : Google/ images are subject to copyright

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.