പൈല്‍സ് രോഗികളില്‍ ശസ്ത്രക്രിയ വരെ നടത്തിയ വ്യാജ ഡോക്ടര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പൊലീസ്.

പൈല്‍സ് രോഗികളില്‍ ശസ്ത്രക്രിയ വരെ നടത്തിയ വ്യാജ ഡോക്ടര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പൊലീസ്.

പൈല്‍സ് രോഗികളില്‍ ശസ്ത്രക്രിയ വരെ നടത്തിയ വ്യാജ ഡോക്ടര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പൊലീസ്. ഇടപ്പള്ളി ബൈപ്പാസിലെ അല്‍ ഷിഫ ആശുപത്രി ഉടമ ഷാജഹാന്‍ .യൂസഫിനെയാണ് പൊലീസ് തിരയുന്നത്. 2017 – ല്‍ മുന്‍കൂര്‍ ജാമ്യഹര്‍ജ്ജി നല്‍കിയ ശേഷം ഇയാള്‍ ഒളിവില്‍ പോയിരുന്നു. കഴിഞ്ഞ ദിവസം ഇയാളുടെ ജാമ്യഹര്‍ജ്ജി എറണാകുളം സെഷന്‍സ് കോടതി തള്ളിയതോടെയാണ് ഷാജഹാനെ അറസ്റ്റ് ചെയ്യാന്‍ സിറ്റി പൊലീസ് നീക്കം ആരംഭിച്ചത്. ഇയാളുടെ വ്യാജചികിത്സയ്ക്ക് ഇരയായി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലായവര്‍ നല്‍കിയ പരാതിയില്‍ എളമക്കര പൊലീസ് കേസെടുത്തിരുന്നു. ചാനലുകളിലും പത്രങ്ങളില്‍ വമ്പാന്‍ പരസ്യങ്ങള്‍ നല്‍കിയാണ് കേരളത്തിലെമ്പാടുനിന്നും രോഗികളെ ആകര്‍ഷിച്ചിരുന്നത്.

പൈല്‍സ് രോഗികളെ കബളിപ്പിച്ച ഷാജഹാന്‍ നല്‍കിയ രജിസ്‌ട്രേഷന്‍ നമ്പറില്‍ മറ്റൊരു വനിതാ ഡോക്ടറുണ്ടെന്ന് മെഡിക്കല്‍ കൗണ്‍സില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഇയാളുടെ മെഡിക്കല്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കിയിരുന്നു. നിരവധി കേസുകള്‍ ഷാജഹാനെതിരെ നിലവിലുണ്ട്. ജനകീയ സമരത്തെ തുടര്‍ന്ന് 2017 ഒക്ടോബര്‍ 21ന് ആശുപത്രി അടച്ചുപൂട്ടുകയായിരുന്നു. തൃശൂര്‍ സ്വദേശിനിയാണ് ചികിത്സപിഴവ് ചൂണ്ടിക്കാട്ടി ഷാജഹാനെതിരെ പരാതിയുമായി ആദ്യം രംഗത്ത് എത്തിയത്. ഷാജഹാന്റെ വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളില്‍ പൊരുത്തക്കേടുകളുണ്ടെന്ന് ഐ.എം.എ നടത്തിയ അന്വേഷണത്തിലും കണ്ടെത്തിയിരുന്നു. ചികിത്സയ്‌ക്കെന്ന പേരില്‍ വിദേശീയര്‍ക്ക് നിരവധി മെഡിക്കല്‍ വിസകള്‍ നല്‍കിയിട്ടുണ്ടെന്നും ഇതില്‍ സമഗ്ര അന്വേഷണം ആരംഭിച്ചതിന്റെ ഭാഗമായായാണ് ഷാജഹാനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചതെന്നുമാണ് സൂചന.

Photo Courtesy : Google/ images are subject to copyright 

കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona                  

                                                                                                                  

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.