ആ​ശ്രാ​മം ബി​വ​റേ​ജ​സ്​ കോ​ര്‍​പ​റേ​ഷൻറെ സെ​ല്‍​ഫ് സ​ര്‍വ്വീ​സ്​ പ്രീ​മി​യം കൗ​ണ്ട​റി​ല്‍ നി​ന്ന് മദ്യം മോ​ഷ്​​ടി​ച്ച യു​വാ​വ് പൊ​ലീ​സ്​ പി​ടി​യി​ലാ​യി.

ആ​ശ്രാ​മം ബി​വ​റേ​ജ​സ്​ കോ​ര്‍​പ​റേ​ഷൻറെ സെ​ല്‍​ഫ് സ​ര്‍വ്വീ​സ്​ പ്രീ​മി​യം കൗ​ണ്ട​റി​ല്‍ നി​ന്ന് മദ്യം മോ​ഷ്​​ടി​ച്ച യു​വാ​വ് പൊ​ലീ​സ്​ പി​ടി​യി​ലാ​യി.

ആ​ശ്രാ​മം ബി​വ​റേ​ജ​സ്​ കോ​ര്‍​പ​റേ​ഷൻറെ സെ​ല്‍​ഫ് സ​ര്‍വ്വീ​സ്​ പ്രീ​മി​യം കൗ​ണ്ട​റി​ല്‍ നി​ന്ന് മദ്യം മോ​ഷ്​​ടി​ച്ച യു​വാ​വ് പൊ​ലീ​സ്​ പി​ടി​യി​ലാ​യി. വാ​ള​ത്തും​ഗ​ല്‍ സ​ര​യൂ ന​ഗ​ര്‍ 190 മ​ണ​ക്ക​ര വ​യ​ലി​ല്‍​വീ​ട്ടി​ല്‍ രോ​മാ​ഞ്ചം ബി​ജു എ​ന്ന ബി​ജു (32) ആ​ണ് പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ 23ന് ​രാ​ത്രി 8.45 ന് ​ഷോ​പ്പി​നു​ള്ളി​ല്‍ വ​ന്ന യു​വാ​വ് 910 രൂ​പ വി​ല​വ​രു​ന്ന മ​ദ്യ​ക്കു​പ്പി വ​സ്​​ത്ര​ത്തി​ല്‍ ഒ​ളി​പ്പി​ച്ചു. തു​ട​ര്‍​ന്ന് മ​ദ്യം വാ​ങ്ങാ​ന്‍ എ​ത്തി​യ​വ​രു​മാ​യി സൗ​ഹൃ​ദം പ​ങ്കി​ട്ട് ജീ​വ​ന​ക്കാ​രെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച്‌ ഇ​യാ​ള്‍ കൗ​ണ്ട​റി​ലൂ​ടെ പു​റ​ത്ത് ക​ട​ന്നു. മോ​ഷ​ണ വി​വ​രം മ​ന​സ്സി​ലാ​ക്കി​യ ജീ​വ​ന​ക്കാ​ര്‍ കൊ​ല്ലം ഈ​സ്​​റ്റ്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി. സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളി​ല്‍​നി​ന്ന്​ യു​വാ​വി​നെ തി​രി​ച്ച​റി​ഞ്ഞ പൊ​ലീ​സ്​ ഇ​യാ​ളെ കൊ​ല്ലം പോ​ള​യ​ത്തോ​ട് നി​ന്ന് പി​ടി​കൂ​ടി. മ​ദ്യാ​സ​ക്തി​യെ തു​ട​ര്‍​ന്നാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്ന് ഇ​യാ​ള്‍ പൊ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചു. ഇയാളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

Photo Courtesy : Google/ images are subject to copyright 

കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona                  

           

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.