തിരുവനന്തപുരം കോര്‍പ്പറേഷനിലെ നികുതി വെട്ടിപ്പില്‍ നേമം സോണിലെ സൂപ്രണ്ട് എസ്.ശാന്തിയെ അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ നികുതി വെട്ടിപ്പില്‍ നിര്‍ണ്ണായക അറസ്റ്റ്. ഒളിവിലായിരു ന്ന
നേമം സോണിലെ സൂപ്രണ്ട് എസ്.ശാന്തിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 27ലക്ഷം രൂപയുടെ വെട്ടിപ്പാണ് ശാന്തിയുടെ നേതൃത്വത്തില്‍ നേമം സോണില്‍ മാത്രം നടന്നത്. ശാന്തിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നവംബര്‍ ഒന്‍പതിന് വീണ്ടും പരിഗണിക്കാനിരിക്കെയാണ് ഇന്ന് പുലര്‍ച്ചെയോടെ കീഴടങ്ങിയത്. നികുതിവെട്ടിപ്പില്‍ ശാന്തി അടക്കം ഏഴ് ഉദ്യോഗസ്ഥരെ കോര്പ്പറേഷന് സസ്പെന്റ്ചെയ്തിരുന്നു. ശാന്തിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ബി ജെ പി പൊലീസ് സ്റ്റേഷനില്‍ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. തിരുവനന്തപുരം കോര്‍പ്പറേഷനിലെ നേമം, ശ്രീകാരൃം, ആറ്റിപ്ര സോണലുകളിലായി വന്‍ നികുതി തട്ടിപ്പാണ് നടന്നിട്ടുള്ളത്. മൂന്നിടത്തും പൊലീസ് അന്വേഷണം തുടരുകയാണ്. ശ്രീകാര്യത്ത് അഞ്ച് ലക്ഷവും ആറ്റിപ്രയില്‍ രണ്ട് ലക്ഷം രൂപയുമാണ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തട്ടിയെടുത്തത്. ശ്രീകാര്യം സോണല്‍ ഓഫീസിലെ ഓഫീസ് അറ്റന്റന്റ് ബിജു , നേമം സോണിലെ കാഷ്യര്‍ സുനിത എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona