ഓ​ണ്‍​ലൈ​ന്‍ ഗെയി​മു​ക​ള്‍ സം​സ്ഥാ​ന​ത്ത് നി​രോ​ധി​ക്കാ​ന്‍ പൊ​ലീ​സി​ന് ക​ഴി​യി​ല്ലെ​ന്ന് ഡി ജി പി.

ഓ​ണ്‍​ലൈ​ന്‍ ഗെയി​മു​ക​ള്‍ സം​സ്ഥാ​ന​ത്ത് നി​രോ​ധി​ക്കാ​ന്‍ പൊ​ലീ​സി​ന് ക​ഴി​യി​ല്ലെ​ന്ന് ഡി ജി പി.

ഓ​ണ്‍​ലൈ​ന്‍ ഗെയി​മു​ക​ള്‍ സം​സ്ഥാ​ന​ത്ത് നി​രോ​ധി​ക്കാ​ന്‍ പൊ​ലീ​സി​ന് ക​ഴി​യി​ല്ലെ​ന്നും പ​രാ​തി കി​ട്ടി​യാ​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്നും സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​നെ അ​റി​യി​ച്ചു. നി​യ​മ​നി​ര്‍​മ്മാണം ന​ട​ത്തി ഓ​ണ്‍​ലൈ​ന്‍ ഗെ​യി​മു​ക​ള്‍ നി​രോ​ധി​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​റി​ന് പ​രി​മി​തി​ക​ളു​ണ്ടെ​ന്ന പൊ​ലീ​സ്​​വാ​ദം അം​ഗീ​ക​രി​ച്ച്‌ ക​മീ​ഷ​ന്‍ ജു​ഡീ​ഷ്യ​ല്‍ അം​ഗം കെ. ​ബൈ​ജു​നാ​ഥ് കേ​സ് തീ​ര്‍​പ്പാ​ക്കി. ഓ​ണ്‍​ലൈ​ന്‍ ഗെ​യിം ക​ളി​ച്ച്‌ കാ​സ​ര്‍​കോ​ട് ജി​ല്ല​യി​ലെ അ​ന്ത​ര്‍ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യു​ടെ മ​നോ​നി​ല ത​ക​രാ​റി​ലാ​യെ​ന്ന പ​രാ​തി​യി​ലാ​ണ്​ ഡി.​ജി.​പി നി​ല​പാ​ട്​ അ​റി​യി​ച്ച​ത്. എ​ന്നാ​ല്‍, ഈ ​കേ​സ്​ പൊ​ലീ​സിൻറെ ശ്ര​ദ്ധ​യി​ല്‍​പെ​ട്ടി​ട്ടി​ല്ലെ​ന്നും ഡി.​ജി.​പി ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി. മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​ന്‍ അ​ഡ്വ. ദേ​വ​ദാ​സാ​ണ്​ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നെ സ​മീ​പി​ച്ച​ത്.

Photo Courtesy : Google/ images are subject to copyright 

കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona                  

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.