കന്നട സൂപ്പര്‍സ്റ്റാര്‍ പുനീത് രാജ്കുമാര് അന്തരിച്ചു.
കന്നട സൂപ്പര്‍സ്റ്റാര്‍ പുനീത് രാജ്കുമാര് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. ഹൃദയാഘാതത്തെ തുടര്‍ന്ന് ബെങ്കലൂരുവിലുള്ള വിക്രമ ആശുപത്രിയിലെ ഐ സി യുവില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. മുഖ്യമന്ത്രി ബസുരാജ് ബൊമ്മ ഉള്‍പ്പടെ രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. ആരാധകരുടെയും മാധ്യമങ്ങളുടെയും തിക്കും തിരക്കും നിയന്ത്രിക്കാന്‍ പൊലീസ് സന്നാഹങ്ങളും വിക്രമ ആശുപത്രിയിലുണ്ട്. ഇന്നലെ രാത്രി മുതല്‍ പുനീത് രാജ്കുമാറിന് ആരോഗ്യ അസ്വസ്ഥതകള്‍ ഉണ്ടായിരുന്നുവെങ്കിലും കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞ് നടന് രാവിലെ ജിമ്മിലേക്ക് പോകുകയായിരുന്നു. ജിമ്മില്‍ വച്ച് വീണ്ടും ആരോഗ്യ അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്നായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona