കര്‍ഷകപ്രക്ഷോഭം തുടരുന്ന ഡല്‍ഹിയിലെ സിംഘു അതിര്‍ത്തിയില്‍ യുവാവ്​ അതിദാരുണമായി കൊല്ലപ്പെട്ട നിലയില്‍.

കര്‍ഷകപ്രക്ഷോഭം തുടരുന്ന ഡല്‍ഹിയിലെ സിംഘു അതിര്‍ത്തിയില്‍ യുവാവ്​ അതിദാരുണമായി കൊല്ലപ്പെട്ട നിലയില്‍.

കേന്ദ്രസര്‍ക്കാറിന്‍റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകപ്രക്ഷോഭം തുടരുന്ന ഡല്‍ഹിയിലെ സിംഘു അതിര്‍ത്തിയില്‍ യുവാവ്​ അതിദാരുണമായി കൊല്ലപ്പെട്ട നിലയില്‍. പ്രക്ഷോഭസ്​ഥലത്ത്​ പൊലീസ്​ സ്​ഥാപിച്ച ബാരിക്കേഡില്‍ കെട്ടിവെച്ച നിലയിലായിരുന്നു മൃതദേഹം. വെള്ളിയാഴ്ച രാവിലെയാണ്​ മൃതദേഹം കണ്ടെത്തിയത്​. കുണ്ഡ്​ലി പൊലീസെത്തി മൃതദേഹം സിവില്‍ ആശുപത്രിയിലേക്ക്​ മാറ്റി. യുവാവിന്‍റെ കൊലപാതകത്തില്‍ കര്‍ഷകര്‍ രോഷം പ്രകടിപ്പിച്ചു. യുവാവിന്‍റെ ഇടതുകൈത്തണ്ട മുറിച്ചെടുത്ത നിലയിലായിരുന്നു. രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹം. അതേസമയം കൊലപാതകത്തിന്​ പിന്നില്‍ നിഹാങ്ങുകളാണെന്ന ആരോപണങ്ങള്‍ ഉയര്‍ന്നു. സോനിപത്ത്​ പൊലീസ്​ കേസെടുത്ത്​ അന്വേഷണം ആരംഭിച്ചു.

Photo Courtesy : Google/ images are subject to copyright

കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൽ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.