കേരളത്തിന് ഇന്ന് കേരളത്തിന് ഇന്ന് അറുപത്തഞ്ചാം ജന്മദിനം

കേരളത്തിന് ഇന്ന് കേരളത്തിന് ഇന്ന് അറുപത്തഞ്ചാം ജന്മദിനം

1956 നവംബർ ഒന്നിനാണ് തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ മേഖലകളെ കൂട്ടിച്ചേര്‍ത്ത് കേരളം രൂപീകൃതമാകുന്നത്. ഭാഷാ അടിസ്ഥാനത്തില്‍ സംസ്ഥാനം രൂപീകരിക്കുന്നതിന് വേണ്ടി നടന്ന പോരാട്ടങ്ങള്‍ വിജയം കണ്ട ദിവസമാണ് 1956 നവംബര്‍ 1. രൂപീകരിക്കപ്പെടുമ്പോള്‍ അഞ്ച് സംസ്ഥാനങ്ങള്‍ മാത്രമാണ് ഇന്ത്യയിൽ ഉണ്ടായിരുന്നത്. സ്വതന്ത്രാനന്തര ഇന്ത്യയില്‍ ഒരു സംസ്ഥാനമെന്ന നിലയില്‍ കേരളം ഭൂപടത്തില്‍ വരാന്‍ ഒൻപത് വര്‍ഷത്തെ കാത്തിരിപ്പ് വേണ്ടി വന്നു. കിഴക്ക് സഹ്യനും പടിഞ്ഞാറ് അറബിക്കടലും, തെക്കുമുതല്‍ വടക്കുവരെ വ്യാപിച്ചു കിടക്കുന്ന പശ്ചിമഘട്ട മലനിരകള്‍. 580 കിലോമീറ്റര്‍ നീണ്ടുകിടക്കുന്നതാണ്‌ കേരളത്തിന്റെ തീരപ്രദേശം. കോട്ടയം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്‌ എന്നീ ജില്ലകളൊഴികെ ബാക്കി ജില്ലകളെയെല്ലാം അറബിക്കടല്‍ സ്പര്‍ശിക്കുന്നുണ്ട്‌. 65 വര്‍ഷങ്ങള്‍ക്കിപ്പുറം 14 ജില്ലകൾ ഉൾപ്പെട്ട സംസ്ഥാനമായി ആരോഗ്യ-വിദ്യാഭ്യാസ-മേഖലകളില്‍ ലോകത്തിനാകെ മാതൃകയായി നമ്മുടെ കൊച്ചു കേരളം. എല്ലാ കേരളീയർക്കും കേരളപ്പിറവി ദിനാശംസകൾ.

Photo Courtesy : Google/ images are subject to copyright 

കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona                  

                                                                                                                  

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.