കൊറോണയുടെ അതി വ്യാപനശേഷിയുള്ള പുതിയൊരു വകഭേദം കണ്ടെത്തി

കൊറോണയുടെ അതി വ്യാപനശേഷിയുള്ള  പുതിയൊരു വകഭേദം കണ്ടെത്തി

ബോത്സ്വാനയില്‍ നിന്നും കൊറോണയുടെ പുതിയൊരു വകഭേദം കണ്ടെത്തി.മുപ്പതിലധികം മ്യുട്ടേഷനുകള്‍ക്ക് വിധേയമായ ഈ ഇനം അതി വ്യാപനശേഷിയുള്ളതും അതി പ്രഹരശേഷിയുള്ളതുമായാണ് കണക്കാക്കപ്പെടുന്നത്. മാത്രമല്ല, നിലവിലെ വാക്സിനുകളുടെ പ്രഭാവം 40 ശതമാനം വരെ കുറയ്ക്കാനും ഇതിനാവുമത്രെ. വാക്സിന്റെ പ്രഭാവം കുറയ്ക്കുമെന്നു മാത്രമല്ല, മനുഷ്യരിലെ രോഗപ്രതിരോധ സംവിധാനങ്ങളെ നിര്‍വ്വീര്യമാക്കുവാനും ഓമിക്രോണ്‍ എന്ന ഈ വകഭേദത്തിന് കഴിവുണ്ടെന്നാണ് അനുമാനിക്കുന്നത്. ലോകത്ത് ഇതുവരെ 77 പേരിലാണ് ഈ വകഭേദത്തെ കണ്ടെത്തിയിരിക്കുന്നത്. ദക്ഷിണാഫ്രിക്ക, ബോത്സ്വാന, ഹോങ്കോംഗ്, ഇസ്രയേല്‍ എന്നിവിടങ്ങളിലാണ് ഈ വകഭേദത്തിന്റെ സാന്നിദ്ധ്യം ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. പുതിയ വകഭേദത്തിന് ഗ്രീക്ക് അക്ഷരമാലയിലെ പതിനഞ്ചാമത്തെ അക്ഷരമായ ഓമിക്രോണിന്റെ പേരാണ് നല്‍കിയിരിക്കുന്നത്. പുതിയ വകഭേദത്തെ കണ്ടെത്തിയ വാര്‍ത്ത എത്തിയ ഉടന്‍ തന്നെ അഞ്ച് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഇന്ത്യ നിരോധനം ഏര്‍പ്പെടുത്തി . തൊട്ടുപുറകെ യൂറോപ്യന്‍ യൂണിയനും യാത്രാ വിലക്ക് ഏര്‍പ്പെടുത്തുകയാണ്. നമീബിയ, ബോത്സ്വാന, സിംബാവേ , ലെസോത്തോ, എസ്വാറ്റിനി എന്നീ രാജ്യങ്ങളീല്‍ നിന്നുള്ള വിമാനങ്ങള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തുന്നത്. വൈറസിനെ മനുഷ്യകോശത്തിലേക്ക് പ്രവേശിക്കുവാനും അവിടെ സ്ഥിതിചെയ്യുവാനും സഹായിക്കുന്ന സ്പൈക്കിന്റെ ചില നിശ്ചിത ഭാഗങ്ങളിലാണ് മ്യുട്ടേഷന്‍ സംഭവിച്ചിരിക്കുന്നത്. ഈ മ്യുട്ടേഷനുകള്‍ കാരണം സ്പൈക്ക് പ്രോട്ടീന്‍ കൊറോണ വൈറസിന്റെ സ്പൈക്ക് പ്രോട്ടീനില്‍ നിന്നും വ്യത്യസ്തമായി കാണപ്പെടും. 32 മ്യുട്ടേഷനുകളാണ് ഇതിന്റെ സ്പൈക്ക് പ്രോട്ടീനില്‍ സംഭവിച്ചിരിക്കുന്നത്. ഇത്രയധികം മ്യുട്ടേഷന്‍ ഇതുവരെ കണ്ടെത്തിയ ഒരു വകഭേദത്തിലും സംഭവിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ മനുഷ്യന്റെ പ്രതിരോധ സംവിധാനത്തിന് ഇതിനെ തിരിച്ചറിയാനാകാതെ വരുന്നതോടെ ആന്റിബോഡികള്‍ക്ക് അവയെ പ്രതിരോധിക്കാന്‍ കഴിയാതെ വരും. അങ്ങനെയാണ് ഈ വകഭേദം വാക്സിനുകളെയും സ്വാഭാവിക പ്രതിരോധശേഷിയേയും നിഷ്പ്രഭമാക്കുന്നത്. അതുതന്നെ ഈ വകഭേദത്തെ കൂടുതല്‍ ഭയപെടുന്നതും.

Photo Courtesy : Google/ images are subject to copyright 

കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona                  

           

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.