ശ്രീബാലാജി കോഫി ഹൗസ് ഉടമ കെ.ആർ. വിജയൻ അന്തരിച്ചു.
ചായക്കടയിലെ വരുമാനം ഉപയോഗിച്ച് ലോക സഞ്ചാരം നടത്തി ശ്രദ്ധനേടിയ എറണാകുളം കടവന്ത്ര എ എല്‍ ജേക്കബ്ബ് പാലത്തിന് സമീപം ശ്രീബാലാജി എന്ന പേരില്‍ ചായക്കട നടത്തിയിരുന്ന കെ ആര് വിജയന്(71)അന്തരിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 27 വര്‍ഷമായി ശ്രീബാലാജി എന്ന പേരില്‍ ചായക്കട നടത്തിയിരുന്ന വിജയനും ഭാര്യ മോഹനയും 2007 മുതലാണ് വിദേശ സഞ്ചാരം ആരംഭിക്കുന്നത്.56ാം വയസില്‍ ഈജിപ്തിലേക്കായിരുന്നു ആദ്യ യാത്ര.
ഹോട്ടലില്‍ നിന്നും ലഭിക്കുന്ന വരുമാനവും സ്വരൂക്കൂട്ടി വെച്ചും ബാങ്ക് വായ്പ എടുത്തുമായിരുന്നു ഇരുവരും യാത്രകള്‍ നടത്തിയിരുന്നത്.ഇവര്‍ തന്നെയാണ് ചായക്കടയില്‍ ജോലി ചെയ്തിരുന്നത്. കഴിഞ്ഞ 17 വര്‍ഷത്തിനിടയില്‍ 26 ലധികം രാജ്യങ്ങളാണ് വിജയനും ഭാര്യ മോഹനയും ചേര്‍ന്ന് സന്ദര്‍ശിച്ചിട്ടുള്ളത്.
കോവിഡ് മൂലം കഴിഞ്ഞ രണ്ടു വര്‍ഷക്കാലം യാത്ര മുടങ്ങിയിരുന്നു.തുടര്‍ന്ന് അടുത്തിടെയാണ് ഇവര്‍ യാത്ര വീണ്ടും ആരംഭിച്ചത്.ഏതാനും ദിവസങ്ങള്‍ക്കു മുമ്ബാണ് ഇവര്‍ റഷ്യ സന്ദര്‍ശിച്ച ശേഷം മടങ്ങിയെത്തിയത്.ഇവരുടെ യാത്രകള്‍ സമൂഹ മാധ്യമങ്ങളിലടക്കം ഏറെ ചര്‍ച്ചയായിരുന്നു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona