ഇന്ത്യയിലും ഒമിക്രോൺ സ്ഥിരീകരിച്ചു
ലോകത്താകമാനം ഭീതി പടർത്തി കോവിടിന്റെ വകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ചു. കർണ്ണാടകയിലാണ് രണ്ടുപേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചത്. കർണാടകയിലെ വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലാണ് വൈറസ് സ്ഥിരീകരിച്ചത്. വിദേശത്തുനിന്നെത്തിയ 66,46 വയസുള്ള രണ്ട് പുരുഷന്മാരിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇരുവർക്കും നേരിയ ലക്ഷണങ്ങളാണുള്ളത്.
ഇവരെ ഉടൻ ഐസലേഷനിൽ പ്രവേശിപ്പിച്ചതിനാൽ രോഗവ്യാപന ഭീഷണിയില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. വൈറസ് സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിലുണ്ടായിരുന്നവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കിയെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കോവിഡ് പ്രോട്ടോകോൾ എല്ലാവരും കർശനമായി പാലിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona