സിങ്കപ്പൂരിലും ‘ഒമിക്രോണ്‍ ‘ സ്ഥിരീകരിച്ചു.

സിങ്കപ്പൂരിലും ‘ഒമിക്രോണ്‍ ‘ സ്ഥിരീകരിച്ചു.

ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ കൊറോണ വൈറസിന്‍റെ പുതിയ വ​കഭേദമായ ‘ഒമിക്രോണ്‍ ‘സിങ്കപ്പൂരിലും സ്ഥിരീകരിച്ചു. ലോകത്ത്​ വാക്​സിനേഷന്‍ നിരക്ക്​ ഏറ്റവും ഉയര്‍ന്ന രാജ്യമാണ്​ സിങ്കപ്പൂർ . 98 ശതമാനം പേരും വാക്സിനേഷന് വിധേയമായിരുന്നു.
സൗത്ത് ആഫ്രിക്കന്‍ നഗരമായ ജോഹന്നാസ്​ ബര്‍ഗില്‍ നിന്ന്​ വിമാനത്തിലെത്തിയ രണ്ടുപേര്‍ക്കാണ്​ പ്രഥമിക പരിശോധനയില്‍ രോഗം കണ്ടെത്തിയതെന്നും സിംഗപൂര്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി . അതെ സമയം ഫലം സ്​ഥിരീകരിക്കാന്‍ കൂടുതല്‍ പരിശോധന നടത്തേണ്ടി വരുമെന്നും അവര്‍ അറിയിച്ചു. രണ്ടു സിങ്കപ്പൂരുകാര്‍ക്ക്​ രോഗം സ്​ഥിരീകരിച്ചു. ഇവര്‍ മറ്റുള്ളവരുമായി ​സമ്പർക്കം പുലര്‍ത്തിയിട്ടില്ല. വിമാനത്തിലുണ്ടായിരുന്ന മറ്റു 19 യാത്രക്കാരെ പരിശോധനക്ക്​ വിധേയമാക്കി. എല്ലാവരും നെഗറ്റീവാണെന്നും ഇവര്‍ നിരീക്ഷണത്തില്‍ തുടരുമെന്നും പ്രസ്​താവനയില്‍ ചൂണ്ടിക്കാട്ടുന്നു .
അതെ സമയം രോഗം സ്​ഥിരീകരിച്ച രണ്ടുപേരും രണ്ടു ഡോസ് കോവിഡ് വാക്​സിനും സ്വീകരിച്ചിരുന്നു. ചുമ, തൊണ്ട വേദന എന്നീ രോഗലക്ഷണങ്ങള്‍ ഇരുവര്‍ക്കും ഉണ്ടായിരുന്നു.’ഒമിക്രോണ്‍’ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഏഴ്​ ആഫ്രിക്കന്‍ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക്​​ സിങ്കപ്പൂർ യാത്രവിലക്ക്​ ഏര്‍പ്പെടുത്തിയിരുന്നു. 

Photo Courtesy : Google/ images are subject to copyright 

കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.