ഇന്ന് സംസ്ഥാനത്ത് 44 പേര്‍ക്ക്കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു
സംസ്ഥാനത്ത് 44 പേര്‍ക്ക്കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇത് വരെ 107 ഒമിക്രോണ്‍ കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചിട്ടുള്ളത്. അതീവ ജാഗ്രതയില്ലെങ്കില്‍ രോഗവ്യാപനം അതി തീവ്രമാകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. ഇന്ന് സ്ഥിരീകരിച്ചതില്‍ ഏഴെണ്ണം സമ്പര്‍ക്ക രോഗബാധയാണ്. 10 കേസുകള്‍ ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നെത്തിയവരാണ്. 27 പേര് ലോ റിസ്ക് രാജ്യങ്ങളില്‍ നിന്ന് വന്നവരും. 12 രോഗികള്‍ എറണാകുളം ജില്ലയിലാണ്. പത്തെണ്ണം കൊല്ലത്തും, എട്ടെണ്ണം തിരുവനന്തപുരത്തും, തൃശ്ശൂരില്‍ നാല് കേസുകളും സ്ഥിരീകരിച്ചു. കോട്ടയം, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ രണ്ട് വീതം ഒമിക്രോണ്‍ കേസുകളാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതുവരെ സ്ഥിരീകരിച്ച കേസുകളില്‍ 14 ഒമിക്രോണ്‍ രോഗികള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഹൈറിസ്ക് രാജ്യങ്ങളില്‍ നിന്നുള്ള 41 യാത്രക്കാര്‍ക്കും ലോ റിസ്ക് രാജ്യങ്ങളില്‍ നിന്നുള്ള 52 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona