കാക്കനാട് യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി, നാല് പേർ അറസ്റ്റിൽ

കാക്കനാട് യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി, നാല് പേർ അറസ്റ്റിൽ

കാക്കനാട് യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. യുവതിയെ ലഹരിമരുന്ന് നൽകി രണ്ട് ദിവസത്തോളം തടവിൽ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. സംഭവത്തിൽ നാല് പേർ അറസ്റ്റിലായി. 27കാരിയായ യുവതിയാണ് പീഡിപ്പിക്കപ്പെട്ടെന്ന പരാതിയുമായി രംഗത്ത് വന്നത്. കൊച്ചി സ്വദേശികളായ അജ്മൽ, സലീം, ഷമീർ, ക്രിസ്റ്റീന എന്നിവരാണ് പിടിയിലായത്. യുവതിയുടെ ചിത്രങ്ങൾ പ്രതികൾ മൊബൈലിൽ പകർത്തിയെന്നും പരാതിയിൽ പറയുന്നു. ഫോട്ടോഷൂട്ടിനെന്ന പേരിൽ യുവതിയെ എത്തിച്ച ശേഷമായിരുന്നു സംഭവം. ലഹരിമരുന്ന് നൽകി ഇവരെ മയക്കിയ ശേഷം പ്രതികൾ ചിത്രങ്ങൾ പകർത്തുകയും പീഢിപ്പിക്കുകയും ചെയ്തെന്നാണ് പരാതി.

Photo Courtesy : Google/ images are subject to copyright

കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൽ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.