മുംബൈ ടെസ്റ്റില്‍ ന്യൂസിലന്‍ഡിനെതിരെ കൂറ്റന്‍ ജയം നേടി ടീം ഇന്ത്യ.
മുംബൈ ടെസ്റ്റില്‍ ന്യൂസിലന്‍ഡിനെതിരെ കൂറ്റന്‍ ജയം നേടി ടീം ഇന്ത്യ. രണ്ടാം ടെസ്റ്റില്‍ ന്യൂസിലന്‍ഡിനെതിരെ 372 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഇന്ത്യ നേടിയത്. മത്സരത്തില്‍ ജയം നേടിയ ഇന്ത്യ 1-0 ന് ടെസ്റ്റ് പരമ്പര സ്വന്തമാക്കുകയും ചെയ്തു. കാണ്‍പൂരില്‍ നടന്ന ഒന്നാം ടെസ്റ്റ് സമനിലയില്‍ കലാശിച്ചിരുന്നു. നാട്ടില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ പതിനാലാം ടെസ്റ്റ് പരമ്പര ജയവുമാണിത്. സ്കോര്‍: ഇന്ത്യ 325, ഏഴിന് 276 ഡിക്ലയേര്‍ഡ് ന്യൂസീലന്‍ഡ് 62, 167. ഇന്ത്യ ഉയര്‍ത്തിയ 540 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സ് എന്ന നിലയില്‍ നാലാം ദിനം ആരംഭിച്ച ന്യൂസിലന്‍ഡിന് 27 റണ്‍സ് എടുക്കുമ്പോഴേക്കും ശേഷിച്ച വിക്കറ്റുകള്‍ എല്ലാം തന്നെ നഷ്ടമാവുകയായിരുന്നു. മൂന്നാം ദിനത്തില്‍ അശ്വിന്റെ പന്തുകള്‍ക്ക് മുന്നില്‍ വട്ടം തിരിഞ്ഞ ന്യൂസിലന്‍ഡിനെ ഇന്ന് വശം കെടുത്തിയത് ജയന്ത് യാദവിന്റെ പന്തുകളായിരുന്നു. ഇന്ന് വീണ അഞ്ച് വിക്കറ്റുകളില്‍ നാലെണ്ണവും വീഴ്ത്തിയ താരമാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്. ഇന്ത്യക്ക് വേണ്ടി രണ്ടാം ഇന്നിങ്സില്‍ ജയന്ത് യാദവും അശ്വിനും നാല് വിക്കറ്റ് വീതം വീഴ്ത്തി. 44 റണ്‍സെടുത്ത ഹെന്റി നിക്കോള്‍സ് ആണ് കിവീസ് നിരയിലെ ടോപ് സ്കോറര്‍.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൽ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona