ജവാദ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ റെഡ് അലര്‍ട്ടുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

ജവാദ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ റെഡ് അലര്‍ട്ടുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

ജവാദ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ റെഡ് അലര്‍ട്ടുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ദക്ഷിണ ആന്‍ഡമാന്‍ കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും ശനിയാഴ്ചയോടെ ഇത് ഒഡീഷ തീരത്ത് ചുഴിലിക്കാറ്റിന്റെ രൂപത്തില്‍ എത്തിപ്പെടുമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. മുന്നറിയിപ്പിനെ തുടര്‍ന്ന് തീരപ്രദേശങ്ങളിലുളള 13 ജില്ലകളിലെ കളക്ടര്‍മാരോട് തയ്യാറെടുപ്പ് നടത്താന്‍ ഒഡീഷ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. അടിയന്തിര ഘട്ടത്തില്‍ ദുരന്ത നിവാരണപ്രവര്‍ത്തനങ്ങള്‍ക്കും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമായി പ്രത്യേക രൂപരേഖ തയ്യാറാക്കിയതായി അധികൃതര്‍ അറിയിച്ചു. ദേശീയ ദുരന്ത പ്രതികരണ സേനയോടും ഒഡീഷ ദുരന്ത ദ്രുതകര്‍മ്മസേനയോടും തയ്യാറെടുക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.45 കിലോമീറ്റര്‍ മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് തീരപ്രദേശത്ത് വീശുമെന്നാണ് മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നതെന്ന് ഒഡീഷ റിലീഫ് കമ്മീഷണര്‍ പി.കെ ജന പറഞ്ഞു. വെളളിയാഴ്ചയോടെ ഒഡീഷയുടെ തെക്കന്‍ തീരത്തുളള ജില്ലകളില്‍ മഴയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതും സഞ്ചാരപഥവും കൂടുതല്‍ കൃത്യമായി വിലയിരുത്തി വരികയാണെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

                       

Photo Courtesy : Google/ images are subject to copyright 

കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona                  

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.