ലോകത്തെ ഏറ്റവും വേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയെന്ന ബഹുമതി ഇന്ത്യയ്‌ക്ക്

ലോകത്തെ ഏറ്റവും വേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയെന്ന ബഹുമതി ഇന്ത്യയ്‌ക്ക്

കോവിഡ് പ്രതിസന്ധിയില്‍ നിന്ന് സമ്പദ്‌വ്യവസ്ഥ അതിവേഗം കരകയറുന്നുവെന്ന് വ്യക്തമാക്കി നടപ്പുവര്‍ഷത്തെ രണ്ടാംപാദമായ ജൂലായ്-സെപ്‌തംബറില്‍ ഇന്ത്യ 8.4 ശതമാനം മൊത്ത ആഭ്യന്തര ഉത്പാദന (ജി.ഡി.പി) വളര്‍ച്ച നേടി. 2020-21ലെ സമാനപാദത്തില്‍ വളര്‍ച്ച നെഗറ്റീവ് 7.4 ശതമാനമായിരുന്നു. നടപ്പുവര്‍ഷത്തെ ആദ്യപാദത്തില്‍ (ഏപ്രില്‍-ജൂണ്‍) ഇന്ത്യ 20.1 ശതമാനം വളര്‍ച്ച നേടിയിരുന്നു.
സ്വകാര്യ ഉപഭോഗം, നിര്‍മ്മാണം, കാര്‍ഷികം, സര്‍ക്കാര്‍ ചെലവുകള്‍ എന്നിവയുടെ മെച്ചപ്പെട്ട പ്രകടനമാണ് നേട്ടമായത്. ലോകത്തെ ഏറ്റവും വേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയെന്ന ബഹുമതി നിലനിറുത്താനും കഴിഞ്ഞു. ചൈന, അമേരിക്ക, ബ്രിട്ടന്‍, ജര്‍മ്മനി, ജപ്പാന്‍, ഫ്രാന്‍സ്, ഇറ്റലി എന്നിവയുടെ സെപ്‌തംബര്‍ പാദ വളര്‍ച്ച ഇന്ത്യയെക്കാള്‍ കുറവാണ്.

                       

Photo Courtesy : Google/ images are subject to copyright 

കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona                  

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.