പാചക വാതക സിലിണ്ടര്‍ തൂക്കത്തില്‍ ക്രമക്കേട്: ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ കോ​ര്‍​പ​റേ​ഷ​ന് ഒ​മ്പ​ത് ല​ക്ഷം രൂ​പ പി​ഴ

പാചക വാതക സിലിണ്ടര്‍ തൂക്കത്തില്‍ ക്രമക്കേട്: ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ കോ​ര്‍​പ​റേ​ഷ​ന്  ഒ​മ്പ​ത് ല​ക്ഷം രൂ​പ പി​ഴ

ഗാ​ര്‍​ഹി​ക പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റു​ക​ളു​ടെ തൂ​ക്ക​ത്തി​ല്‍ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ​തി​ന് ലീ​ഗ​ല്‍ മെ​ട്രോ​ള​ജി വ​കു​പ്പ് ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ കോ​ര്‍​പ​റേ​ഷ​ന് ചു​മ​ത്തി​യ​ത് ഒ​മ്പ​ത് ല​ക്ഷം രൂ​പ പി​ഴ. 2017, 2020 വ​ര്‍​ഷ​ങ്ങ​ളി​ല്‍ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് പി​ഴ ഈ​ടാ​ക്കി​യ​ത്. 2017ല്‍ 7.5 ​ല​ക്ഷ​വും 2020ല്‍ 1.5 ​ല​ക്ഷം രൂ​പ​യു​മാ​ണ് പി​ഴ ഈ​ടാ​ക്കി​യ​തെ​ന്ന് കൊ​ച്ചി​യി​ലെ പ്രോ​പ്പ​ര്‍ ചാ​ന​ല്‍ സം​ഘ​ട​ന പ്ര​സി​ഡ​ന്‍​റ് എം.​കെ. ഹ​രി​ദാ​സി​ന് വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ല​ഭി​ച്ച മ​റു​പ​ടി​യി​ല്‍ ലീ​ഗ​ല്‍ മെ​ട്രോ​ള​ജി വ​കു​പ്പ് വ്യ​ക്ത​മാ​ക്കു​ന്നു. പി​ഴ ഈ​ടാ​ക്കി​യ​ത​ല്ലാ​തെ മ​റ്റ്​ നി​യ​മ​ന​ട​പ​ടി​ക​ളൊ​ന്നും കൈ​ക്കൊ​ണ്ടി​ട്ടി​ല്ല. ഗാ​ര്‍​ഹി​ക പാ​ച​ക​വാ​ത​കം വീ​ടു​ക​ളി​ല്‍ വി​ത​ര​ണം ചെ​യ്യു​മ്ബോ​ള്‍ ഏ​ജ​ന്‍​സി വി​ത​ര​ണ​ക്കാ​ര്‍ തൂ​ക്കം നോ​ക്കാ​നു​ള്ള ഹാ​ന്‍​ഡ് വെയിങ് മെഷീൻ ക​രു​ത​ണ​മെ​ന്നും ഉ​പ​ഭോ​ക്താ​വ് ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ സി​ലി​ണ്ട​റി​ല്‍ കാ​ണി​ച്ച തൂ​ക്കം ബോ​ധ്യ​പ്പെ​ടു​ത്തി​ക്കൊ​ടു​ക്ക​ണ​മെ​ന്നും 2000ലെ ​ലി​ക്വി​ഫൈ​ഡ് പെ​ട്രോ​ളി​യം റെ​ഗു​ലേ​ഷ​ന്‍ ഓ​ഫ് സ​പ്ലൈ ആ​ന്‍​ഡ് ഡി​സ്ട്രി​ബ്യൂ​ഷ​ന്‍ ഓ​ര്‍​ഡ​റി​ല്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും പ​ല​പ്പോ​ഴും പ്രാ​വ​ര്‍​ത്തി​ക​മാ​കാ​റു​മി​ല്ല.

Photo Courtesy : Google/ images are subject to copyright

കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൽ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.