പ്രശസ്ത നടന് ജി കെ പിള്ള (97) അന്തരിച്ചു.
പ്രശസ്ത നടന് ജി കെ പിള്ള (97) അന്തരിച്ചു. 65 വര്‍ഷത്തെ സിനിമാ ജീവിതത്തിനിടയില്‍ 325 ഓളം സിനിമകളില്‍ അഭിനയിച്ചു. 1954 ലെ സ്നേഹസീമ എന്ന സിനിമയിലൂടെയാണ് അദ്ദേഹം അഭിനയജീവിതം ആരംഭിച്ചത്. 1970-കളിലും 80-കളിലും വില്ലന്‍ വേഷങ്ങളിലൂടെ പ്രേക്ഷക മനസ് കീഴടക്കി. കൂടപ്പിറപ്പ്, മന്ത്രവാദി,പട്ടാഭിഷേകം, സ്ഥാനാര്‍ഥി സാറാമ്മ, നായരു പിടിച്ച പുലിവാല്, ഉമ്മിണിത്തങ്ക, എഴുതാത്ത കഥ, ആരോമലുണ്ണി, തച്ചോളി അമ്ബു, കൊച്ചിന് എക്സ്പ്രസ്, വല്യേട്ടന്, കാര്യസ്ഥന് തുടങ്ങിയവ പ്രധാന ചിത്രങ്ങളാണ്. സ്വപ്നം, അമ്മമനസ്സ്, കുങ്കുമപ്പൂവ് അടക്കം കുടുംബ ചിത്രങ്ങളിലും ടിവി സീരിയലുകളിലും നിരവധി വേഷങ്ങള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്. സിനിമയിലെത്തും മുന്‍പ് സൈനിക, നാവിക ഉദ്യോഗസ്ഥന് എന്ന നിലയില്‍ സേവനമനുഷ്ഠിച്ചിരുന്നു.
ഭാര്യ ഉത്പലാക്ഷിയമ്മ 2011-ല്‍ മരിച്ചു. മക്കള്‍: കെ പ്രതാപചന്ദ്രന്, ശ്രീകല ആര് നായര്‍, ശ്രീലേഖ മോഹന്‍, ശ്രീകുമാരി ബി പിളള, ചന്ദ്രമോഹനന്, പ്രിയദര്ശന്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona