മന്ത്രി ആര് ബിന്ദുവിന്റെ വസതിക്ക് മുന്പില് യുവമോര്‍ച്ചയുടെ കരിങ്കൊടി പ്രതിഷേധം
സര്‍വ്വകലാശാല വി.സി നിയമനവുമായി ബന്ധപ്പെട്ട് മന്ത്രി ആര് ബിന്ദുവിന്റെ വസതിക്ക് മുന്പില് യുവമോര്‍ച്ചയുടെ കരിങ്കൊടി പ്രതിഷേധം. ഉന്നത വിദ്യാഭ്യാസ മന്ത്രിയായ ബിന്ദുവിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്നതിനിടെയാണ് യുവമോര്‍ച്ച പ്രതിഷേധം ശക്തമാക്കുന്നത്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ടായിരുന്നു കരിങ്കൊടിയുമായി വസതിക്ക് മുന്നില്‍ യുവമോര്‍ച്ച പ്രതിഷേധിച്ചത്. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി. സര്‍വ്വകലാശാലകളില്‍ ഇടത് സര്‍ക്കാര്‍ നടത്തുന്ന വഴിവിട്ട ഇടപെടലുകളില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച ഇന്നലെ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തിയിരുന്നു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona