കുളിരാസ്വദിക്കാൻ മൂന്നാറിൽ സന്ദർശകരുടെ വൻതിരക്ക്
ക്രിസ്മസ് പുതുവൽസര അവധിയാഘോഷത്തിന്റെ ഭാഗമായി മൂന്നാറിലേക്ക് സഞ്ചാരികളുടെ തിരക്കാണ്. ഹോട്ടലുകളിലും റിസോർട്ടുകളിലും ബുക്കിങ് ഏറെക്കുറേ പൂർണമാണ്. പുതുവല്സരാഘോഷവുമായി ബന്ധപ്പെട്ട് റിസോർട്ടുകൾ മികച്ച ഓഫറുകളും പാക്കേജും ഒരുക്കിയിട്ടുണ്ട്. തേക്കടി, വാഗമൺ, പരുന്തുപാറ, മൂന്നാർ എന്നിവിടങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്.
അതിശൈത്യത്തിലേക്ക് അതിവേഗം വഴുതി വീഴുന്ന മൂന്നാറിൽ കഴിഞ്ഞ ശനിയാഴ്ച പുലർകാല താപനില രണ്ട് ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. മൂന്നാർ ടൗൺ മേഖലയിൽ നാല് ഡിഗ്രി രേഖപ്പെടുത്തി. സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ മാട്ടുപ്പെട്ടിയിൽ 6 ഡിഗ്രി സെൽഷ്യസായിരുന്നു. ഈ കാലാവസ്ഥയിലും കുളിരാസ്വദിക്കാൻ സന്ദർശകരുടെ നല്ല തിരക്കാണിപ്പോൾ മൂന്നാറിൽ.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona