കി​ഴ​ക്കമ്പ​ല​ത്തെ അ​തി​ക്ര​മം; പ​രി​ക്കേ​റ്റ പോ​ലീ​സു​കാ​രു​ടെ ചി​കി​ത്സ​ചെ​ല​വ് വ​ഹി​ക്കു​മെ​ന്ന് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി അ​നി​ല്‍ കാ​ന്ത്

കി​ഴ​ക്കമ്പ​ല​ത്തെ അ​തി​ക്ര​മം; പ​രി​ക്കേ​റ്റ പോ​ലീ​സു​കാ​രു​ടെ ചി​കി​ത്സ​ചെ​ല​വ് വ​ഹി​ക്കു​മെ​ന്ന് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി അ​നി​ല്‍ കാ​ന്ത്

കി​ഴ​ക്ക​മ്പ​ല​ത്തെ കി​റ്റ​ക്സ് ജീ​വ​ന​ക്കാ​ര്‍ ന​ട​ത്തി​യ അ​ക്ര​മം ത​ട​യു​ന്ന​തി​നി​ടെ പ​രി​ക്കേ​റ്റ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ചി​കി​ത്സാ​ചെ​ല​വ് പോ​ലീ​സ് വ​ഹി​ക്കുമെന്ന് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി അ​നി​ല്‍ കാ​ന്ത് . അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ചി​കി​ത്സ​യ്ക്കാ​യി മു​ട​ക്കി​യ പ​ണം തി​രി​കെ ന​ല്‍​കും. ചി​കി​ത്സ തു​ട​രു​ന്ന​വ​ര്‍​ക്ക് ആ​വ​ശ്യ​മാ​യ പ​ണം ന​ല്‍​കാ​നും തീ​രു​മാ​ന​മാ​യ​താ​യി ഡി​ജി​പി അ​റി​യി​ച്ചു.
സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തു​വ​രെ 163 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. വ​ധ​ശ്ര​മം ഉ​ള്‍​പ്പ​ടെ 12 വ​കു​പ്പു​ക​ളാ​ണ് പ്ര​തി​ക​ള്‍​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. ആ​ക്ര​മി​ക​ള്‍ പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​റെ വ​ധി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്നാ​ണ് റി​മാ​ന്‍​ഡ് റി​പ്പോ​ര്‍​ട്ട്. ക​ല്ല്, മ​ര​വ​ടി,മാ​ര​കാ​യു​ധ​ങ്ങ​ള്‍ എ​ന്നി​വ ഉ​പ​യോ​ഗി​ച്ച്‌ പോ​ലീ​സി​നെ ആ​ക്ര​മി​ച്ചു. പോ​ലീ​സ് ജീ​പ്പ് ക​ത്തി​ച്ചു. സ​ര്‍​ക്കാ​രി​ന് 12 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യെ​ന്നും എ​സ്‌എ​ച്ച്‌ഒ ഉ​ള്‍​പ്പ​ടെ​യു​ള്ള പോ​ലീ​സി​നെ വ​ധി​ക്കാ​ന്‍ ശ്ര​മി​ച്ച​ത് 50ലേ​റെ പേ​ര്‍ ചേ​ര്‍​ന്നാ​ണെ​ന്നും റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്.

Photo Courtesy : Google/ images are subject to copyright 

കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona                  

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.