” ഓപ്പറേഷന് നിര്മ്മാണ്” കോര്പ്പറേഷന് ഓഫീസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന
കോര്പ്പറേഷന് ഓഫീസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന നടത്തി. എഞ്ചിനിയറിംഗ്, ആരോഗ്യ, റവന്യൂ വിഭാഗങ്ങളിലാണ് വിജിലന്‍സ് സംഘം പരിശോധന നടത്തുന്നത്. ഓപ്പറേഷന് നിര്മ്മാണ് എന്ന പേരിലാണ് വിജിലന്‍സ് റെയ്ഡ്. കെട്ടിട നികുതി, പെര്‍മിറ്റ്, കടകളിലെ പരിശോധന എന്നിവയില്‍ ഉദ്യോഗസ്ഥ അഴിമതിയുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് പരിശോധന നടത്തുന്നത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona