കൊ​ച്ചി​യി​ലെ​ത്തു​ന്ന സ്ത്രീ​ക​ള്‍​ക്ക് കു​റ​ഞ്ഞ ചെ​ല​വി​ല്‍ സു​ര​ക്ഷി​ത താ​മ​സ​ത്തി​നാ​യി ഷീ ​ലോ​ഡ്ജ് ഒ​രു​ങ്ങു​ന്നു.

കൊ​ച്ചി​യി​ലെ​ത്തു​ന്ന സ്ത്രീ​ക​ള്‍​ക്ക് കു​റ​ഞ്ഞ ചെ​ല​വി​ല്‍ സു​ര​ക്ഷി​ത താ​മ​സ​ത്തി​നാ​യി ഷീ ​ലോ​ഡ്ജ് ഒ​രു​ങ്ങു​ന്നു.

വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി കൊ​ച്ചി​യി​ലെ​ത്തു​ന്ന സ്ത്രീ​ക​ള്‍​ക്ക് കു​റ​ഞ്ഞ ചെ​ല​വി​ല്‍ സു​ര​ക്ഷി​ത താ​മ​സ​ത്തി​നാ​യി ഷീ ​ലോ​ഡ്ജ് ഒ​രു​ങ്ങു​ന്നു. കൊ​ച്ചി ന​ഗ​ര​സ​ഭ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ല്‍ എ​റ​ണാ​കു​ളം നോ​ര്‍​ത്തി​ലു​ള്ള ലി​ബ്ര ഹോ​ട്ട​ലി​ലാ​ണ് സ്ത്രീ ​സൗ​ഹാ​ര്‍​ദ്ദ പ​ദ്ധ​തി​യാ​യ ഷീ ​ലോ​ഡ്ജ് ഒ​രു​ങ്ങു​ന്ന​ത്. ലോ​ക വ​നി​ത ദി​ന​മാ​യ മാ​ര്‍​ച്ച്‌ എ​ട്ടി​ന് ഷീ ​ലോ​ഡ്ജ് തു​റ​ന്നു​കൊ​ടു​ക്കാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ര്‍. കെ​ട്ടി​ട​ത്തി​ന്‍റെ ഇ​ല​ക്‌ട്രി​ക്, ഇ​ന്‍റീരി​യ​ര്‍ ജോ​ലി​ക​ള്‍ ഇ​പ്പോ​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. നാ​ല് നി​ല​ക​ള്‍,108 മു​റി​ക​ള്‍പ​ത്തു രൂ​പ ഊ​ണി​ലൂ​ടെ ഹി​റ്റാ​യ സ​മൃ​ദ്ധി @ കൊ​ച്ചി​യോ​ട് ചേ​ര്‍​ന്നു​ള്ള​താ​ണ് ഈ ​കെ​ട്ടി​ടം. നാ​ലു നി​ല​ക​ളി​ലു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ ഓ​രോ നി​ല​ക​ളി​ലു​മാ​യി ബാ​ത്ത് അ​റ്റാ​ച്ച്‌ഡ് ആ​യി​ട്ടു​ള്ള 27 മു​റി​ക​ള്‍ ഉ​ണ്ടാ​കും. ഒ​രാ​ള്‍​ക്ക് ഒ​രു മു​റി എ​ന്ന ക​ണ​ക്കി​ല്‍ 108 മു​റി​ക​ളാ​ണ് ഇ​വി​ടെ ഒ​രു​ക്കു​ന്ന​ത്. മു​റി​വാ​ട​ക പി​ന്നീ​ട് നി​ശ്ച​യി​ക്കും.

Photo Courtesy : Google/ images are subject to copyright 

കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.