തമിഴ്നാട് ശ്രീവില്ലിപുത്തൂരിന് സമീപം പടക്കശാലയില്‍ ഉണ്ടായ സ്ഫോടനത്തില്‍ അഞ്ചുപേര്‍ മരിച്ചു.
തമിഴ്നാട് ശ്രീവില്ലിപുത്തൂരിന് സമീപം പടക്കശാലയില്‍ ഉണ്ടായ സ്ഫോടനത്തില്‍ അഞ്ചുപേര്‍ മരിച്ചു.ശ്രീവില്ലിപുത്തൂര്‍ മധുര റോഡിലെ നഗലാപുരത്താണ് സ്ഫോടനമുണ്ടായത്. നൂറിലധികം പേര് ജോലി ചെയ്യുന്ന പടക്ക നിര്‍മ്മാണശാലയുടെ കെമിക്കല്‍ ബ്ലന്‍ഡിംഗ് വിഭാഗത്തിലാണ് അപകടമുണ്ടായത്. ശിവകാശി, ശ്രീവില്ലിപുത്തൂര്‍ വിരുദുനഗര്‍ എന്നിവിടങ്ങളില്‍ നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സ്ഫോടനത്തില്‍ പടക്കശാല പൂര്‍ണമായും തകര്‍ന്നു. ശിവകാശി മേട്ടുപ്പടി സ്വദേശി മുരുകന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. അപകടസമയത്ത് 20 പേരോളം ഈ ഭാഗത്ത് ജോലി ചെയ്യുന്നുണ്ടായിരുന്നു. മൂന്ന് പേര് സംഭവസ്ഥലത്തും രണ്ടുപേര്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. പത്തോളം പേര്‍ക്ക് പരിക്കുണ്ട്. ക്രിസ്തുമസ് പുതുവര്‍ഷ കച്ചവടത്തിനായി നിര്‍മിച്ച പടക്കം വലിയ അളവില്‍ ഇവിടെ സൂക്ഷിച്ചിട്ടുണ്ടായിരുന്നു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona