“പ്ലാസ്റ്റിക് ഫ്രീ കണ്ണൂര്‍” ക്യാമ്പയിനിന്റെ ഭാഗമായി ഒറ്റത്തവണ പ്ലാസ്റ്റിക് നിരോധനവമായി ബന്ധപ്പെട്ട് ബോധവത്കരണവുമായി വായനശാലകളില്‍ ഹരിത പാഠശാലകള്‍.

“പ്ലാസ്റ്റിക് ഫ്രീ കണ്ണൂര്‍” ക്യാമ്പയിനിന്റെ ഭാഗമായി ഒറ്റത്തവണ പ്ലാസ്റ്റിക് നിരോധനവമായി ബന്ധപ്പെട്ട് ബോധവത്കരണവുമായി വായനശാലകളില്‍ ഹരിത പാഠശാലകള്‍.

പെരളശ്ശേരി ഗ്രാമപഞ്ചായത്തിലെ രണ്ടാമത് ഹരിത പാഠശാല വെള്ളച്ചാലിലെ മഹാത്മാ വായനശാലയില്‍ പെരളശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി പ്രശാന്ത് ഉദ്ഘാടനം ചെയ്തു. പരിശീലനം നേടിയ വളണ്ടിയര്‍മാരെ ഉപയോഗപ്പെടുത്തി വാര്‍ഡ് തലങ്ങളില്‍ പാഠശാലകള്‍ ഉടന്‍ ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഇ കെ സോമശേഖരന്‍ വിഷയാവതരണം നടത്തി. എം സുധാകരന്‍ അധ്യക്ഷത വഹിച്ചു. ലഹരി വിരുദ്ധ സദസ്സും സംഘടിപ്പിച്ചു. ജില്ലയിലെ ആദ്യത്തെ ഹരിത പാഠശാല പെരളശ്ശേരിയില്‍ സബ്കളക്ടര്‍ അനുകുമാരിയാണ് ഉദ്ഘാടനം ചെയ്തത്. ഇതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് വായനശാലകള്‍ മുന്നോട്ട് വന്നിട്ടുള്ളത്. പൊതുവാച്ചേരി ഭാവനാ ക്ലബ്ബും ഹരിത പാഠശാല സംഘടിപ്പിച്ചിട്ടുണ്ട്.

Photo Courtesy : Google/ images are subject to copyright 

കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.