പാലക്കാട് റോഡരികില്‍ യുവതിയെ കഴുത്തറുത്ത് കൊന്ന നിലയില്‍ കണ്ടെത്തി.
റോഡരികില്‍ കഴുത്തറുത്ത നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. പുതുനഗരം ചോറക്കോട് റോഡരികിലാണ് മൃതദേഹം കണ്ടെത്തിയത്. 40 വയസ് പ്രായം തോന്നിക്കുന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഇവര്‍ തമിഴ്നാട് സ്വദേശിനിയാണെന്നാണ് സൂചനകള്‍. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് അന്വേഷണം നടത്തും. പ്രദേശത്ത് ടെന്റ് കെട്ടി താമസിച്ച് വന്നിരുന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍. യുവതി കൊല്ലപ്പെട്ട സ്ഥലത്തിന് സമീപത്തുനിനന് വെട്ടുകത്തിയും മദ്യക്കുപ്പിയും കണ്ടെത്തിയിട്ടുണ്ട്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona