മാര്‍ച്ച് 26 ന് ഐ പി എല്‍ ന് തിരിതെളിയും
2022 ലെ ഐ പി എല്‍ സീസണിന് മാര്‍ച്ച് 26ന് മുംബൈയില്‍ തുടക്കംകുറിക്കും. വ്യാഴാഴ്ച നടന്ന ഐ പി എല്‍ ഭരണസമിതി യോഗത്തിന് ശേഷം ബിസിസിഎ ആണ് ഇക്കാര്യം അറിയിച്ചത്. പത്ത് ടീമുകളാണ് ഇത്തവണ ഐ പി എല്‍ ഉണ്ടാവുക. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയം, ബ്രാബോണ്‍ സ്റ്റേഡിയം, നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയം, പൂനയിലെ എംസിഎ സ്റ്റേഡിയം എന്നിവിടങ്ങളിലാണ് ടൂര്‍ണമെന്റ് നടക്കുക. വാങ്കഡെയിലും ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലും 20 മത്സരങ്ങള്‍ വീതമാണ് നടക്കുക. എംസിഎ സ്റ്റേഡിയത്തിലും ബ്രാബോണിലും 15 മത്സരങ്ങല്‍ വീതവും നടക്കും. ഫൈനല്‍ മേയ് 29-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കും. അതേസമയം പ്ലേഓഫ് മത്സരങ്ങളുടെ കാര്യത്തില്‍ തീരുമാനമായില്ല.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona