ഇന്ത്യൻ ബോഡി ബിൽഡിങ് ഫെഡറേഷൻ മാസ്റ്റേഴ്സ് മിസ്റ്റർ ഇന്ത്യ പട്ടം എ. സുരേഷ് കുമാറിന്
ഇന്ത്യൻ ബോഡി ബിൽഡിങ് ഫെഡറേഷൻ നടത്തിയ ബോഡി ബിൽഡിംഗ് മത്സരത്തിൽ മാസ്റ്റേഴ്സ് മിസ്റ്റർ ഇന്ത്യ പട്ടം എ. സുരേഷ് കുമാർ കരസ്ഥമാക്കി. ഈ വിജയത്തിന്റെ പ്രത്യേകതയെന്തെന്നാൽ 58 വയസ്സുള്ള സുരേഷ് റിട്ടയേഡ് കെഎസ്ആർടിസി ജീവനക്കാരനാണെന്നതാണ്. കൊല്ലം സ്വദേശിയായ ഇദ്ദേഹം നിലവിൽ കൊല്ലം എസ്എൻ കോളേജ് ജംങ്ഷനിലെ അലിയൻ സിമ്മിൽ പരിശീലകനാണ്. 25 വയസ്സുള്ള അഭിഷേക് എന്ന പരിശീലകന്റെ കീഴിൽ കീഴിൽകഴിഞ്ഞ ഒരു വർഷമായി ചിട്ടയായ പരിശീലനം നടത്തിവരികയായിരുന്നു. ഭാര്യയും മക്കളും കൊച്ചുമക്കളുമടങ്ങിയ കുടുംബത്തിന്റെ വലിയ പിന്തുണയുമുണ്ട് സുരേഷിന്. മകൻ അനന്ത കൃഷ്ണൻ ദുബായിൽ ബോഡി ബിൽഡിംഗ് ട്രെയിനറാണ്. ഭാര്യ മിനി, മക്കൾ – ശ്രുതി, അനന്ദകൃഷ്ണൻ, മരുമക്കൾ – ഹരികൃഷ്ണൻ, ഡോ.കബനി, ചെറുമക്കൾ – വേദ, അഖിൽ.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona