അമന് ലേഖി അഡിഷനല്‍ സോളിസിറ്റര്‍ ജനറല്‍ ഓഫ് ഇന്‍ഡ്യയുടെ സ്ഥാനത്തുനിന്ന് രാജിവച്ചു
അഡിഷനല്‍ സോളിസിറ്റര്‍ ജനറല്‍ ഓഫ് ഇന്‍ഡ്യയുടെ സ്ഥാനത്തുനിന്ന് മുതിര്‍ന്ന അഭിഭാഷകന് അമന് ലേഖി വെള്ളിയാഴ്ച രാജിവച്ചു. സുപ്രീം കോടതിയിലെ അഡിഷനല്‍ സോളിസിറ്റര്‍ ജനറല്‍ സ്ഥാനത്ത് നിന്ന് ഉടന്‍ പ്രാബല്യത്തില്‍ വരുന്ന തരത്തില്‍ രാജി സമര്‍പ്പിക്കുകയാണെന്ന് കേന്ദ്ര നിയമ-ജസ്റ്റിസ് മന്ത്രി കിരണ്‍ റിജിജുവിന് അയച്ച രണ്ട് വരി കത്തില്‍ ലേഖി പറഞ്ഞു. കത്തില്‍ രാജിക്ക് വ്യക്തമായ കാരണമൊന്നും അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. 2018 മാര്‍ച്ചില്‍ ആണ് ലേഖിയെ ആദ്യം ഈ സ്ഥാനത്തേക്ക് നിയമിക്കുന്നത്. തുടര്‍ന്ന് 2023 ജൂണ്‍ 30 വരെ മൂന്ന് വര്‍ഷത്തേക്ക് 2020 ജൂലൈ ഒന്നിന് വീണ്ടും നിയമിച്ചു. കല്‍കരിപ്പാടം അഴിമതി, 2ജി സ്പെക്ട്രം വിതരണ അഴിമതി തുടങ്ങി സുപ്രീം കോടതിയിലും വിവിധ ഹൈക്കോടതികളിലും സുപ്രധാനമായ വിവിധ ക്രിമിനല്‍ കേസുകളില്‍ അദ്ദേഹം ഹാജരായിട്ടുണ്ട്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona